‘കഥകൾ പറഞ്ഞു അവസാനിക്കും മുൻപ് അച്ഛൻ പോയി...പിന്നീട് ഒരിക്കലും തിരിച്ചു വന്നിട്ടില്ല, മരിച്ചിട്ടു പോലും’! അഭയ ഹിരൺമയി
Abhaya Hiranmayi's Heartfelt Memories of Her Father and Their Home
തന്റെ അച്ഛനുണ്ടായിരുന്ന കാലത്തോളം വീടിന്റെ വാതിലിന് ഒരുപാട് കഥകള്‍ പറയാനുണ്ടായിരുന്നുവെന്നും അച്ഛന്‍ പോയ ശേഷം ഒരു വാക്കെങ്കിലും കേള്‍ക്കാന്‍ കൊതിക്കുന്നുവെന്നും ഗായിക അഭയ ഹിരൺമയി.
അച്ഛനെക്കുറിച്ചും വീടിനെക്കുറിച്ചും അഭയ ഹിരണ്‍മയി പങ്കിട്ട പോസ്റ്റ് ഹൃദയത്തിൽ തൊടുന്നതാണ്.
ADVERTISEMENT
‘അച്ഛനും അച്ഛന്റെ കതകിനും നൂറായിരം കഥകൾ ഉണ്ടായിരുന്നു ... ആരും വിളിക്കാതെ തന്നെ ബന്ധുക്കളും കൂട്ടുകാരും നാട്ടുകാരും ആ വാതിൽ കടന്നു വരുമായിരുന്നു...രാത്രി പോലും അച്ഛൻ മുറ്റത്തു ഒരു പായ വിരിച്ചു കിടക്കാറുണ്ട്...ഒരിക്കലും അടഞ്ഞിരുന്നില്ല ! കഥകൾ പറഞ്ഞു അവസാനിക്കും മുൻപ് അച്ഛൻ പോയി...പിന്നീട് ഒരിക്കലും തിരിച്ചു വന്നിട്ടില്ല മരിച്ചിട്ടു പോലും ! കതകു പുരാണം കേട്ട് മടുത്തിട്ടുണ്ട്. ഇന്ന് ഒരു വാക്ക് എവിടെയെങ്കിലും കേട്ടിരുന്നെങ്കിൽ എന്ന് വ്യാമോഹിക്കുന്നു! തിരുവനന്തപുരം വീട് 1/09/2026’ എന്നാണ് അഭയ കുറിച്ചത്.
Abhaya Hiranmayi's Heartfelt Memories of Her Father and Their Home:
Singer Abhaya Hiranmayi shared a touching post about her father and their home, reminiscing about the numerous stories the house's door held during his lifetime. She described how friends and relatives would visit without even needing an invitation, and her father often slept in the yard on a mat, never closing the door. However, her father passed away before all the stories could be told, and the door has remained closed in spirit ever since. Abhaya now longs to hear his voice just once, anywhere, expressing her deep emotional connection to his memory and their shared past.