ADVERTISEMENT

മകള്‍ അന്‍വിക്കൊപ്പമുളള മനോഹരമായ ചിത്രം പങ്കുവച്ച് സംഗീത സംവിധായകനും നടനുമായ ജി.വി. പ്രകാശ് കുമാർ. ഇരുവരും ഒന്നിച്ചുളള സ്കൂട്ടർ യാത്രയുടെ ചിത്രമാണിത്. അച്ഛനൊപ്പം ഉല്ലസിച്ച് നൈറ്റ് ഡ്രൈവ് ആസ്വദിക്കുന്ന അന്‍വിയെ ചിത്രത്തില്‍ കാണാം.
‘തിരക്കിട്ട ഷൂട്ടിംഗുകൾക്കിടയിൽ’ എന്നാണ് ചിത്രത്തിനൊപ്പം താരം കുറിച്ചിരിക്കുന്നത്. ഒപ്പം ‘അന്‍വി ടൈം’ എന്ന ഹാഷ്ടാഗും നൽകിയിട്ടുണ്ട്.

ജി.വി. പ്രകാശിന്റെയും ഗായിക സൈന്ധവിയുടെയും മകളാണ് അൻവി. ഇരുവരും വിവാഹമോചിതരാണെങ്കിലും മകളെ കോ - പേരന്റിങ്ങിലൂടെയാണ് വളർത്തുന്നത്. 2020 - ലാണ് അൻവി ജനിച്ചത്. 11 വർഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം 2024 - ൽ ജി.വി. പ്രകാശും സൈന്ധവിയും വേർപിരിയുകയായിരുന്നു.

ADVERTISEMENT
ADVERTISEMENT
GV Prakash Kumar's Sweet Scooter Ride with Daughter Anvika:

GV Prakash Kumar, a renowned music director and actor, shared a heartwarming picture with his daughter Anvika, capturing a delightful scooter ride. The image shows Anvika joyfully enjoying a night drive with her father amidst his busy shooting schedule, as indicated by his caption 'Amidst busy shootings' and the hashtag 'AnviTime'. Anvika is the daughter of GV Prakash and singer Saindhavi, who are co-parenting her despite their separation. The couple, who were married for 11 years, parted ways in 2024, with Anvika born in 2020.

ADVERTISEMENT
ADVERTISEMENT