Wednesday 28 February 2024 03:26 PM IST : By സ്വന്തം ലേഖകൻ

‘ജെം ഓഫ് എ പേഴ്സൺ..! കലർപ്പില്ലാത്തയാൾ, പോസിറ്റിവിറ്റി നിറഞ്ഞയാൾ’; ഗോപി സുന്ദറിന്റെ ചിത്രം പങ്കുവച്ച് മയോനി

gopi88999sundar

സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ ചിത്രം പങ്കുവച്ച് ഗായിക മയോനി എന്ന പ്രിയ നായർ. ‘ജെം ഓഫ് എ പേഴ്സൺ!. കലർപ്പില്ലാത്തയാൾ, ശുദ്ധമായ കഴിവും പോസിറ്റിവിറ്റിയും നിറഞ്ഞയാൾ' എന്ന അടിക്കുറിപ്പോടെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് മയോനി ഗോപി സുന്ദറിന്റെ ചിത്രം പങ്കുവച്ചത്. 

പോസ്റ്റ് ഇതിനോടകം സോഷ്യല്‍മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. മുന്‍പ് മയോനിയും ഗോപി സുന്ദറും തമ്മില്‍ പ്രണയത്തിലാണെന്നുള്ള തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. മയോനിയെ ചേർത്തുപിടിച്ചുള്ള ചിത്രങ്ങൾ ഗോപി സുന്ദർ പങ്കുവച്ചതും അഭ്യൂഹങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതോടെ പരോക്ഷ പ്രതികരണവുമായി ഗോപി രംഗത്തെത്തിയിരുന്നു. തൊട്ടുപിന്നാലെയാണ് മയോനിയുടെ പോസ്റ്റ്.

മയോനി പങ്കുവച്ച കുറിപ്പ് വായിക്കാം;

ജെം ഓഫ് എ പേഴ്സൺ!. മനസില്‍ കലർപ്പില്ലാത്ത, ശുദ്ധമായ കഴിവും പോസിറ്റിവിറ്റിയും നിറഞ്ഞയാൾ. ആ ജീവിതം എന്നെ അദ്ഭുതപ്പെടുത്തുന്നു. ജീവിതം അദ്ദേഹത്തെ പിന്നോട്ടടിക്കുന്നില്ല, യാതൊന്നും അദ്ദേഹത്തെ തടഞ്ഞു നിർത്തുന്നില്ല. അതാണ് എന്നെ അദ്ഭുതപ്പെടുത്തുന്നത്. സ്വതന്ത്രനായ ആത്മാവാണ് അദ്ദേഹം. ഒരു പക്ഷിയെപ്പോലെ പറന്നുനടന്ന് അദ്ദേഹം ജീവിതയാത്ര തുടരുന്നു. സംഗീതത്തിലൂടെ മാന്ത്രികത സൃഷ്ടിക്കുന്നു. ഓരോ നിമിഷവും അദ്ദേഹം സമ്മാനിക്കുന്ന ലളിതമായ മാന്ത്രികതയ്ക്കു നന്ദി.

Tags:
  • Movies