Thursday 09 June 2022 11:24 AM IST : By സ്വന്തം ലേഖകൻ

നീ ഒരു വര്‍ഷം കൂടി വലുതായി, നിന്റെ കുഞ്ഞ് ഹൃദയവും: സായുവിന് ജൻമദിനാശംസകൾ നേർന്ന് സിതാര

sithara-krishnakumar

മകൾ സായുവിന് ജൻമദിനാശംസകൾ നേർന്ന് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ച് ഗായിക സിതാര കൃഷ്ണകുമാർ.

‘കുഞ്ഞുമണി, നിന്നോട് ചിലത് പറയുകയാണ്. നീ ഒരു വര്‍ഷം കൂടി വലുതായി. അതുപോലെ നിന്റെ ഹൃദയവും. അത് സ്‍നേഹം കൊണ്ടു നിറയ്‍ക്കുക. നീ എത്രത്തോളം സ്‍നേഹിക്കുന്നുവോ അത്രയധികം നീ സുന്ദരിയാകും. അത്രത്തോളം നീ ആത്മവിശ്വാസം നേടും. കൂടുതല്‍ കരുത്തയാകും. സ്‍നേഹിക്കുന്നതിലും ഹൃദയങ്ങളെ സുഖപ്പെടുത്തുന്നതിലും സ്‍നേഹിക്കപ്പടുന്നതിലും നീ സന്തോഷം കണ്ടെത്തുക, സായുവിന് ജന്മദിന ആശംസകള്‍’.– മകൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സിതാര കുറിച്ചു.