ADVERTISEMENT

നിലാവുള്ള രാത്രിൽ ആകാശതേക്ക് നോക്കുന്ന ആ ചിത്രം വിരലിലെ നഖത്തിൽ വരച്ചാൽ എന്തു ഭംഗിയായിരിക്കും. നിഗൂഢതകൾ നിറഞ്ഞ ഒരു കാട് നഖങ്ങളിൽ റീ ക്രിയേറ്റ് ചെയ്താലോ... അതൊക്കെ പോട്ടെ ഇഷ്ടപ്പെട്ട ഒക്കെഷൻ ഏതാണോ അതു ഭംഗിയായി നഖങ്ങളിൽ ഒപ്പിയെടുക്കാൻ കഴിഞ്ഞാൽ എത്ര മനോഹരമായിരിക്കും എന്ന് ചിന്തിക്കുന്നവരാണെങ്കിൽ ഇതാ ഈ രാഖിയെ പരിചയപ്പെടാം. പത്തനംതിട്ട സ്വദേശിനി രാഖി ഗിരിശങ്കർ എഞ്ചിനീയറിങ്ങിലെ മികച്ച ജോലി വേണ്ടെന്നു വെച്ചാണ് നെയിൽ ആർട്ടിലേക്ക് ഇറങ്ങിയത്. നെയിൽ ആർട്ട്‌ വിഭാഗത്തിൽ ഏഷ്യൻ ബുക്സ് ഓഫ് റെക്കോർഡിൽ ഇടം പിടിച്ചിരിക്കുകയാണ് ഈ മിടുക്കി.

" ചെറുപ്പം മുതൽ തന്നെ ആര്ടിനോട് പ്രത്യേക സ്നേഹം ഉണ്ട്. പക്ഷെ കരിയർ തിരഞ്ഞെടുത്തത് എൻജിനീയറിങ്. എം ടെക് പഠിച്ച ശേഷം നല്ലൊരു കമ്പനിയിൽ നല്ല സാലറിയിൽ ജോലിക്ക് കയറി. അവിടെ നിന്നുമാണ് നെയിൽ ആർട്ടിനെ കുറിച്ച് അറിയുന്നത്. എന്റെ ഒരു സുഹൃത്ത് കൊറിയയിൽ പോയി വന്നപ്പോൾ നഖങ്ങളിൽ നെയിൽ ആർട്ട്‌ ചെയ്തു. അന്ന് ഇത് അത്രയും പരിചിതമല്ല. എന്നെ ആ നഖങ്ങൾ വല്ലാതെ ആകര്ഷിച്ചു. പിന്നെ യുട്യൂബിൽ നോക്കി നെയിൽ ആർട്ടിന്റെ കൂടുതൽ പഠിച്ചു. അങ്ങനെ പതുക്കെ ചെയ്തു തുടങ്ങി.

wewe
ADVERTISEMENT

പതുക്കെ തോന്നി ഇതാണ് എന്റെ മേഖല. ഒരുപാട് സന്തോഷം തരുന്ന ഇടം. പിന്നെ കൂടുതൽ ഒന്നും ചിന്തിച്ചില്ല. വര്ഷങ്ങളായി കൂടെയുള്ള എൻജിനീയറിങ് ജോലി ഉപേക്ഷിച്ചു. ഫുൾ ടൈം നെയിൽ ആർട്ടിലേക് ഇറങ്ങി. സോഷ്യൽ മീഡിയയിൽ പേജ് ആരംഭിച്ചു. നെയിൽ ആർട്ടിന്റെ ഉപകരണങ്ങൾ വാങ്ങി. പല നെയിൽ പോളിഷുകൾ മിക്സ് ചെയ്താണ് സ്വന്തമായി ഡിസൈൻ തുടങ്ങിയത്. ഈ സമയത്ത് തന്നെ വിവാഹം കഴിഞ്ഞു. ഭർത്താവ് ഗിരി ശങ്കർ, വീട് തിരുവനതപുരം ആണ്. പിന്നെ എന്റെ പരീക്ഷണങ്ങൾ എല്ലാം തിരുവനതപുരത്തായി. ഇതിനിടയിൽ ലോകത്തെ തന്നെ കുറച്ചു ആർട്ട്‌ വർക്കേഴ്സിന്റെ ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമായി. അവിടെ നിന്നും പ്രോഡക്റ്റ് റിവ്യൂ എന്ന പുതിയ ജോലി സാധ്യതയെ കുറിച്ച് അറിഞ്ഞു.

ചൈനയിലുള്ള ഒരു നെയിൽ പോളിഷ് കമ്പനിയ്ക്ക് വേണ്ടിയാണ് ആദ്യമായി റിവ്യൂ ചെയ്തത്. പിന്നീട് ഇങ്ങോട്ട് ലോകത്തിലെ 20 ഓളം കമ്പനികൾക്ക് വേണ്ടി റിവ്യൂ ചെയ്തു. ഇതോടെയാണ് ഹോബിയിൽ തുടങ്ങിയ ഇഷ്ടം പതുക്കെ നല്ല വരുമാനമാർഗമായി മാറുന്നത്. പല ബ്രാൻഡ്കൾക്കും വേണ്ടി വർക്ക് ഷോപ്പുകൾ ചെയ്യാൻ തുടങ്ങി.അക്രലിക് നെയിൽ എക്സ്റ്റൻഷൻ ചെയ്ത് ന്യൂസ്‌ പേപ്പർ കത്തിച്ച് യഥാർത്ഥ പൂക്കൾ ഡിസൈൻ ചെയ്യുന്ന സ്വന്തം നെയിൽ ആർട്ട്‌ ഡിസൈൻ നാണ് ഏഷ്യൻ ബുക്ക്‌ ഓഫ് റെക്കോർഡിൽ ഇടം കിട്ടിയത്. നെയിൽ ആർട്ടിൽ ഏഷ്യൻ ബുക്ക്‌ ഓഫ് റെക്കോർഡ് ലഭിച്ച ഏക മലയാളിയും രാഖിയാണ്.

ewwf
ADVERTISEMENT

വീട്ടിൽ തന്നെ ഒരുക്കിയിട്ടുള്ള നെയിൽ ആർട്ട്‌ സ്റ്റുഡിയോയിൽ ആണ് ഇപ്പോൾ പരീക്ഷണങ്ങൾ അത്രയും. വിവാഹങ്ങൾ ആണ് കൂടുതലും എത്തുന്നത്. വിദേശത്തുനിന്നും നിരവധി കസ്റ്റമേഴ്‌സ് വരാറുണ്ട്. ഏതു ഡിസൈൻ പറഞ്ഞാലും രണ്ടോ മൂന്നോ മണിക്കൂർ മതി വരയ്ക്കാൻ . നഖങ്ങളിൽ മനോഹരമായി അതിങ്ങനെ തിളങ്ങി നിൽക്കും.

ADVERTISEMENT
ADVERTISEMENT