ADVERTISEMENT

എല്ലാ ഇന്ത്യൻ സ്ത്രീകളുടെയും വാഡ്രോബിൽ നിന്ന് ഒഴിച്ചുകൂടാനാവാത്തതാണ് സാരി.അമ്മമാരുടെയും മുത്തശ്ശിമാരുടെയും കളക്ഷൻസ് ഉൾപ്പടെ എല്ലാവർക്കും പ്രിയപ്പെട്ട ഒരു സാരിയെങ്കിലും ഉണ്ടാകും. കടന്നുവന്ന വഴികളിലൂടെയെല്ലാം ഏറെ ഡിസൈനേഴ്സിന് പ്രചോദനം നൽകുകയും ചെയ്തു ഈ സ്പെഷ്യൽ ഇന്ത്യൻ ഔട്ഫിറ്റ്.

എന്തെങ്കിലും കെടുപറ്റിയതോ, പരമാവധി ഉപയോഗിച്ചശേഷവും ഉപേക്ഷിക്കാൻ മനസ്സു വരാത്തതുമായ സാരികൾ നിങ്ങൾക്ക് ഉണ്ടെങ്കിൽ, അവയെ ഉപയോഗപ്രദമായ മറ്റെന്തെങ്കിലും വസ്തുവാക്കി മാറ്റാൻ ഇതാ കുറച്ച് വഴികൾ.

1) സ്കാർഫ്‌സ് 

ssvvhgbuyg56

സ്കാർഫ്‌സ് നിങ്ങൾക്ക് പല തരത്തിൽ, ഇഷ്ടാനുസര ണം സ്റ്റൈൽ ചെയ്യാൻ സാധിക്കും.സാരിയുടെ ലുക്ക്‌ നിലനിർത്തുന്നതിനോടൊപ്പം നിങ്ങൾക്ക് ഏതു ഡ്രസ്സിനൊപ്പവും ഉപയോഗിക്കാനും കഴിയും.

2) ആക്സസ്സറീസ്

accchbhgut6r

ലെഫ്റ്റ്ഓവറും കേടുവന്നതുമായ സാരികൾ ഉപയോഗിച്ച്  സ്റ്റേറ്റ്മെന്റ് നെക്ക്ലസ്, ക്ലച്ചസ് പോലുള്ള  ആക്സസ്സറീസ് നിർമിക്കാം.നിങ്ങൾക്ക് ഇഷ്ടമുള്ള പാറ്റേണുകളിൽ സാരി ഉപയോഗിച്ച് ആക്സസ്സറീസ് നിർമിക്കാൻ സാധിക്കും.ഇങ്ങനെ ഒരു ഓപ്ഷൻ ഉള്ളപ്പോൾ സാരി എന്തിനു വേസ്റ്റ് ചെയ്യണം?

3) ഓവർക്കോട്ട്

ssgcgvfgrf

കുറച്ച് സ്റ്റൈലിഷ് ആയി സാരിയിൽ നിന്ന് ഒരു ഓവർക്കോട്ട് നിർമിച്ചാലോ? ട്രെഡിഷണൽ ടച്ച് ഉള്ള ഓവർക്കോട്ടിന് ഔട്ട്‌ഫിറ്റിനെ സൂപ്പർ സ്റ്റൈലിഷ് ആക്കാൻ സാധിക്കും.നിങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ  സ്വന്തമായി പരീക്ഷിച്ചു നോക്കൂ.

ADVERTISEMENT