വസ്ത്രങ്ങളിൽ പൂമ്പാറ്റകൾ പറക്കും; ആർക്കും തുന്നിപ്പിടിപ്പിക്കാം ചിറകു വിരിക്കും ചിത്രശലഭങ്ങളെ...

Mail This Article
ചില തുന്നൽപണികൾ കാണുമ്പോൾ ‘ഇതു തുന്നിയെടുക്കാൻ നമ്മളെക്കൊണ്ടൊന്നും പറ്റില്ല’ എന്നു തോന്നും. പക്ഷേ, അവ ചിലപ്പോൾ ആർക്കും എളുപ്പത്തിൽ ചെയ്യാവുന്നതായിരിക്കും. അത്തരമൊരു ഡിസൈനാണ് മഞ്ഞച്ചിറകുമായി പാറി നടക്കുന്നത്.
നെറ്റ് ഫാബ്രിക്കും സൂചിയും നൂലും അൽപം ക്ഷമയും മാത്രം മതി ഈ പൂമ്പാറ്റയെ ഉണ്ടാക്കാൻ. പൂമ്പാറ്റയുടെ ചിറകിനു വേണ്ട വലുപ്പം കണക്കാക്കി വേണം നെറ്റ് തുണി ദീർഘചതുരാകൃതിയിൽ മുറിക്കാൻ.
ഉടുപ്പുകളിൽ മാത്രമല്ല, വീട്ടിലെ കർട്ടനിലും ടേബിൾ കവറിലുമൊക്കെ പൂമ്പാറ്റകളെ തുന്നി വയ്ക്കാം.

1. തുണിയുടെ നടുഭാഗത്തൂടെ നെടുകെ റണ്ണിങ് സ്റ്റിച്ച് ചെയ്തശേഷം ഫ്രിൽസ് അടുങ്ങി വരുന്ന വിധത്തിൽ നൂൽ ടൈറ്റ് ചെയ്ത് മുകളിലൂടെ ചുറ്റിയെടുക്കുക.
2. പൂമ്പാറ്റചിറകുകൾ വിടർന്നു വരുംവിധം ചുറ്റിയെടുത്ത നൂലിനു മുകളിലൂടെ ഇതേ നൂലുപയോഗിച്ച് ലൂപ് സ്റ്റിച്ച് ചെയ്തെടുക്കുക.
കടപ്പാട്: അമ്മു ചാക്കോ, ഡിസൈനർ & ക്രാഫ്റ്റർ, ഇൻസ്റ്റഗ്രാം: littleflower_ammuchacko
