ഇത്ര എളുപ്പത്തിൽ പക്ഷിയും കുഞ്ഞുങ്ങളും പറന്നുവന്നു ഉടുപ്പിലിരിക്കുമെന്ന് ആരെങ്കിലും കരുതുമോ? എളുപ്പത്തിൽ വെട്ടിയെടുക്കാവുന്ന പാറ്റേൺസ്, ബേസിക് സ്റ്റിച്ച് ആയ റണ്ണിങ് സ്റ്റിച്ച്, പഴയ പ്രിന്‍ഡ് തുണിക്കഷണങ്ങൾ... ഇത്രയും മതി ഈ ആപ്ലിക് വർക് ചെയ്തെടുക്കാൻ.
പോക്കറ്റ് ആയി മാറ്റാവുന്ന ഡിസൈൻ കൂടിയാണിത്. ‘U’ ആകൃതിയിൽ മുറിച്ചിരിക്കുന്ന തുണി ഉടുപ്പിൽ പോക്കറ്റിന്റെ സ്ഥാനത്തു വച്ച് മൂന്നു വശവും തുന്നിപ്പിടിപ്പിച്ചശേഷം മുകൾവശം തുറന്നിടണം. പക്ഷിയുടെ ചിറകും പിടിപ്പിച്ച് കൊക്കും വാലുമൊക്കെ തുന്നിയെടുത്താൽ കുട്ടിയുടുപ്പുകൾക്ക് ക്യൂട്ട് പോക്കറ്റ് റെഡി.

. പ്രിന്റഡ് തുണികളിൽ നിന്ന് താഴെ കാണുന്ന ആകൃതികളിൽ പീസുകൾ വെട്ടി വയ്ക്കുക.
. ആപ്ലിക് വർക് ചെയ്യേണ്ട തുണിയിലേക്ക് തുണിക്കഷണങ്ങൾ വച്ചശേഷം പിൻ ചെയ്തു വയ്ക്കുക.
. ആപ്ലിക് വർക്കിനു ചുറ്റും റണ്ണിങ് സ്റ്റിച് നൽകി,കറുത്ത നൂൽ ഉപയോഗിച്ച് പക്ഷികളുടെ കണ്ണും കൊക്കും കാലും വാലും തയ്ച്ച് ഫിനിഷ് ചെയ്യാം.

Credits: അമ്മു ചാക്കോ, ഡിസൈനർ & ക്രാഫ്റ്റർ, ഇൻസ്റ്റഗ്രാം: littleflower_ammuchacko