മോഹിച്ചു വാങ്ങിയ കുർത്തയുമിട്ട് ഓഫിസിലേക്ക് ഇറങ്ങിയതാ, വാതിലിന്റെ കൊളുത്തിൽ ഉടക്കി ഒറ്റക്കീറൽ. വിഷമിക്കേണ്ട, ഇതു ഡാൺ ചെയ്തു സുന്ദരമാക്കാം.
വസ്ത്രത്തിന് ഇണങ്ങുന്ന തരത്തിലുള്ള ഡിസൈനിൽ ഒരേ നിറത്തിലുള്ള നൂൽ ഉപയോഗിച്ചോ കോൺട്രാസ്റ്റ് നിറത്തിലുള്ള നൂൽ കൊണ്ടോ ഡാണിങ് ചെയ്യാം.
ഉടുപ്പിലെ ദ്വാരം മറയ്ക്കാമെന്നതു മാത്രമല്ല മെച്ചം. ചെറിയ ദ്വാരമാണെങ്കിൽ പോലും അവയെ വെറുതെ വിട്ടാൽ വസ്ത്രം ഉപയോഗിക്കുകയും കഴുകുകയും ചെയ്യുന്തോറും ദ്വാരം വലുതാകാനുള്ള സാധ്യതയുണ്ട്. ഡാൺ ചെയ്താൽ പിന്നെ, ടെൻഷനേ വേണ്ട.
. വസ്ത്രത്തിലെ കീറലിനു ചുറ്റുമായി ഇഷ്ടമുള്ള ഡിസൈൻ വരച്ച് ചിത്രത്തിലേതു പോലെ ആകൃതിയില്‍ തുന്നുക.
. ഒരേ നിറത്തിലുള്ള നൂലോ മറ്റൊരു നിറത്തിൽ ഉള്ള നൂലോ ഉപയോഗിച്ച് ചിത്രത്തിലേതു പോലെ തുന്നുക.
. ഡാണിങ് ഫിനിഷ് ചെയ്യാം. ചുളിവ് വീഴാതെ ശ്രദ്ധിക്കണം.
കടപ്പാട്: അമ്മു ചാക്കോ, ഡിസൈനർ & ക്രാഫ്റ്റർ. ഇൻസ്റ്റഗ്രാം: littleflower_ammuchacko