ചെയർബാക്കിലും കുഷനിലുമൊക്കെ ഏറ്റവും ലളിതമായ ഡിസൈനുകളാണു മിക്കവർക്കും ഇഷ്ടം. വലിയ വില കൊടുത്തു വാങ്ങുന്ന കുഷൻ കവറുകളെക്കാൾ ലുക്കിൽ മികച്ചു നിൽക്കുന്നവ നമുക്കു തന്നെ സ്വയം തുന്നിയെടുക്കാം.
പഴയ ഡെനിം ഡ്രസ്സോ പ്ലെയിൻ തുണിയോ കൊണ്ടു കുഷൻ കവർ തയ്ക്കുകയാണ് ആദ്യം വേണ്ടത്. ഇനി കോൺട്രാസ്റ്റ് നിറമുള്ള നൂലുകൊണ്ട് ഈ എംബ്രോയ്ഡറി കൂടി ചെയ്തെടുത്താൽ സിംപിൾ ഡിസൈനിൽ കിടിലൻ ലുക് ഉള്ള കുഷൻ കവർ റെഡി.
1. ചിത്രത്തിലേതു പോലെ തുണിയിൽ പല വലുപ്പത്തിൽ വട്ടങ്ങൾ വരയ്ക്കുക. അധികം വലുപ്പത്തിലായാൽ തുണിയിൽ ചുളിവു വീഴാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കണം.
2. വരയുടെ ഇരുവശങ്ങളിലും തുല്യ അകലത്തിൽ സൂചി കുത്തിയെടുക്കുക.നൂൽ വലിച്ചു മുറുക്കാതെ വട്ടം പൂർത്തിയാക്കുക.
3. എല്ലാ വട്ടവും തയ്ച്ച ശേഷം തുണി ഫ്രെയിമിൽ നിന്നിളക്കി അയൺ ചെയ്യുക. കുഷൻ റെഡി.
കടപ്പാട്: അമ്മു ചാക്കോ, ഡിസൈനർ & ക്രാഫ്റ്റർ, ഇൻസ്റ്റഗ്രാം: littleflower_ammuchacko