ടീനേജിന്റെ സെമി ഫോർമൽ ലുക്കിന് അടിപൊളി പെൻസിൽ സ്കർട്ടും ടോപ്പും...
ഫുൾപാവാടയും ബ്ലൗസുമൊക്കെ ട്രഡീഷനലാണെന്നാണ് ടീനേജിന്റെ അഭിപ്രായം. ട്രെൻഡിയാകണമെങ്കിൽ നീളം കുറഞ്ഞ സ്കർട്ടും ക്രോപ് ടോപ്പും തന്നെ വേണം. ടീനേജിന്റെ മനസ്സിനൊത്ത് ഡിസൈൻ ചെയ്ത പെ ൻസിൽ സ്കർടിന്റെയും ടോപിന്റെയും പാറ്റേൺ ഇതാ.
ആവശ്യമുള്ള സാധനങ്ങൾ
പിങ്ക് കോട്ടൺതുണി – രണ്ടു മീറ്റർ
ഗ്രേ കളർ കോട്ടൺ തുണി – രണ്ടു മീറ്റർ
വലിയ ഹുക്കും കൊളുത്തും – ഒന്നു വീതം
ചെറിയ സിബ് – ഒന്ന്
ബട്ടൺ – 10 എണ്ണം
പിങ്ക് നിറത്തിലുള്ള ഹാൻഡ് എംബ്രോയ്ഡറി നൂൽ, ഗോൾഡൻ മുത്തുകൾ, സൂചി
എടുക്കേണ്ട അളവുകൾ
തോൾ മുതൽ വയറു വരെയുള്ള നീളം (ടോപ് ഇറക്കം), ചെസ്റ്റ് അളവ് (നാലിഞ്ച് ലൂസ്), തോൾവീതി, കൈക്കുഴി (ലൂസ്– രണ്ടിഞ്ച്), കൈ ഇറക്കം, കൈ വീതി, വെയ്സ്റ്റ് വണ്ണം (ലൂസ്– നാലിഞ്ച്), ഹിപ് വണ്ണം (ലൂസ്– നാലിഞ്ച്), വെയ്സ്റ്റ് മുതൽ മുട്ടിനു താഴെ വരെയുള്ള ഇറക്കം (സ്കർട്ട് ഇറക്കം), കഴുത്തുവട്ടം (ലൂസ്– ഒരിഞ്ച്)
ചിത്രം 1 (ടോപ്)
AC – ഇറക്കം AH - തോൾവീതിയുടെ പകുതി
AE – കഴുത്തകലം AG – മുൻകഴുത്തിറക്കം
AF – പിൻകഴുത്തിറക്കം
BK - കൈക്കുഴി JK – ചെസ്റ്റ് അളവ്
ചിത്രം 2 (കൈ)
AC – കൈ ഇറക്കം AB - കൈ വണ്ണം
BF - കൈക്കുഴി DE – ഒരിഞ്ച് (ഷേപ്പിന്)
ചിത്രം 3 (കോളർ)
AB - ഒന്നരയിഞ്ച് CD – രണ്ടരയിഞ്ച്
BC – മുൻകഴുത്തിറക്കം + പിൻകഴുത്തിറക്കം
OK – കഴുത്തകലം DE – ഒരിഞ്ച്
ചിത്രം 4 (സ്കർട്ട്)
AH – വെയ്സ്റ്റ് അളവിന്റെ നാലിലൊന്ന്
FG – ഹിപ് അളവിന്റെ നാലിലൊന്ന്
AC – സ്കർട്ടിന്റെ ഇറക്കം
CE - ബോട്ടം വീതി
BG - ഓപണിങ്

തയ്ക്കുന്ന വിധം
പിങ്ക് കോട്ടൺ തുണി ടോപ്പിന്റെ മുൻഭാഗത്തിനും പിൻഭാഗത്തിനും വേണ്ടി വെവ്വേറെ മടക്കിയിട്ട് ചിത്രങ്ങളിൽ തന്നിരിക്കുന്ന അളവുകൾ മാർക്ക് ചെയ്ത് തയ്യൽതുമ്പ് കൂടിയിട്ട് മുറിച്ചെടുക്കുക. പിൻഭാഗത്ത് താഴെയുള്ള ഓപണിങ്ങിനു വേണ്ടി ഒന്നരയിഞ്ച് വീതിയിൽ വളച്ചുവെട്ടണം. ഇവിടം കവർ ചെയ്ത് തയ്ച്ച ശേഷം രണ്ടിഞ്ച് വീതിയിലും 12 ഇഞ്ച് നീളത്തിലും രണ്ടു പീസുകൾ വെട്ടിയെടുത്ത് കുഴൽ പോലെ തയ്ച്ച് അറ്റാച്ച് ചെയ്യാം. ഷോൾഡറും കൈകളും തയ്ച്ച ശേഷം ചിത്രം 3ലെ പാറ്റേൺ പ്രകാരം മുറിച്ചെടുത്ത പീറ്റർപാൻ കോളർ പിടിപ്പിക്കാം. പിന്നിലും കൈകളിലും ബട്ടൺ പിടിപ്പിക്കാം. കോളറിൽ മുത്തുകളും എംബ്രോയ്ഡറിയും ചെയ്ത് ടോപ് ഫിനിഷ് ചെയ്യാം.
സ്കർട്ടിനുള്ള ഗ്രേ കളർ കോട്ടൺ തുണി നാലായി മടക്കിയിട്ട് ചിത്രത്തിൽ തന്നിരിക്കുന്ന അളവുകൾ മാർക്ക് ചെയ്ത് തയ്യൽതുമ്പ് കൂടിയിട്ട് മുറിച്ചെടുക്കുക. ഒരു വശത്ത് സിബ് ഓപണിങ് നൽകി വശങ്ങൾ യോജിപ്പിക്കാം. പിൻഭാഗത്ത് അടിയിൽ മൂന്നിഞ്ച് നീളത്തിൽ ഓപണിങ് നൽകാം. രണ്ടിഞ്ച് വീതിയിലും വെയ്സ്റ്റ് അളവിന്റെ നീളത്തിലും രണ്ടുപീസുകൾ വെട്ടിയെടുത്ത് വെയ്സ്റ്റ് കവർ ചെയ്ത് തയ്ച്ച് ഹുക്ക് പിടിപ്പിച്ച് സ്കർട് ഫിനിഷ് ചെയ്യാം.
ഡിസൈൻ: BINHS FAB, KURIACHIRA, TRISSUR
മോഡൽ: നിക്കി ഷെബി ഒലക്കേങ്കിൽ
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ
