Saturday 31 July 2021 01:50 PM IST

നിങ്ങൾ അണിയുന്ന ഉടുപ്പുകളിൽ നമുക്കറിയാത്ത ചില രഹസ്യങ്ങൾ ഉണ്ടങ്കിലോ?

Pushpa Mathew

cvr-mian

ജീൻസിന്റെ പോക്കറ്റിനുള്ളിൽ പിന്നെയുമൊരു കുഞ്ഞി പോക്കറ്റ് കാണുമ്പോൾ ‘ഇതെന്തിനാണപ്പാ’ എന്നു ചിന്തിക്കാത്തവർ വിരളമായിരിക്കും. വസ്ത്രങ്ങളിലെ ഇത്തരം ‘ഫിറ്റിങ്സി’നു പിന്നിൽ ചില സീക്രട്സ് ഉണ്ട്.

ഗ്രോമെറ്റ്സ്

ചില വസ്ത്രങ്ങളുടെ യോക്കിലും ബാക്കിലും ഷൂ ലേസ്‍ കോര്‍ത്തിട്ടതു പോലുള്ള വ ള്ളികളും കെട്ടും ഉണ്ടാകും. ഈ വള്ളി (ലൂപ്) കോർത്തിരിക്കുന്ന ദ്വാരങ്ങൾ ഫിനിഷ് ചെയ്യുന്നതിനു വേണ്ടിയും നൂലുകൾ പുറത്തുവരാതിരിക്കാനും വേണ്ടിയാണ് ഗ്രോമെറ്റ്സ് ഉപയോഗിക്കുന്നത്. ഗോൾഡ്, സിൽവർ നിറങ്ങളിലാണ് ഗ്രോമെറ്റ്സ് മിക്കപ്പോഴും തിളങ്ങുന്നത്.

denimstud-

ജീൻസ് സ്മോൾ പോക്കറ്റ്

ജീൻസിലെ ആ ചെറിയ പോക്കറ്റ് എന്തിനാണെന്ന് ചിന്തിച്ചിട്ടുണ്ടോ? കോയിൻ പോക്കറ്റ് അഥവാ വാച്ച് പോക്കറ്റ് എന്നാണ് ഇത് അറിയപ്പെടുക. വാലറ്റിലോ പോക്കറ്റിലോ വച്ചാൽ നഷ്ടപ്പെട്ടേക്കാവുന്ന നാണയങ്ങളും വാച്ചുമൊക്കെ കൃത്യതയോടെ സൂക്ഷിക്കാൻ ഈ പോക്കറ്റ് ഉപയോഗിക്കാം. പ്രമുഖ ബ്രാൻഡുകൾ ഒരു സ്റ്റൈൽ സ്റ്റേറ്റ്മെന്റ് ആയി തിരഞ്ഞെടുത്തതോടെ സ്മോൾ പോക്കറ്റ്സ് വേറെ ലെവലായി.

ജീൻസ് പോക്കറ്റ് സ്റ്റഡ്

ആദ്യകാലങ്ങളിൽ ജീൻസ് ഉപയോഗിച്ചിരുന്നത് ഖനികളിൽ അധ്വാനിക്കുന്ന തൊഴിലാളികളായിരുന്നു. ഇവരുടെ ജീൻസിന്റെ പോക്കറ്റുകൾ തൊഴിൽ സമയങ്ങളിൽ കീറി പോവുക പതിവായിരുന്നു.

ഈ സാഹചര്യത്തിലാണ് കോപ്പർ റിവെറ്റ്സ് പോക്കറ്റിൽ ഘടിപ്പിക്കാം എന്ന ആശയമുണ്ടായത്.
പോക്കറ്റിന്റെ ഇരുവശങ്ങളും ഉറപ്പിച്ചു നിർത്തിയ ബട്ടൺ പോലുള്ള റിവെറ്റ്സ് പിന്നീട് ജീൻസിൽ ഒ ഴിച്ചുകൂടാനാകാത്ത ഫാഷൻ ഘടകമായി മാറി.

ഡബിൾ സൈഡഡ് ഫാഷൻ ടേപ്

cl-strap-2

വിടർന്ന നെക്‌ലൈൻ ഉള്ള വസ്ത്രങ്ങൾ, മിനി സ്കർട്ട്സ് എന്നിവ അഭംഗിയാകാതെ ദേഹത്തോട് ചേർന്നു കിടക്കാൻ ഡബിൾ സൈഡഡ് ക്ലോതിങ് ടേപിനെ കൂട്ടു പിടിക്കാം. വളരെ നേർത്ത ഈ ടേപ് വസ്ത്രത്തിന്റെ നെക്‌ലൈനിലോ ഹെംലൈനിലോ ഒട്ടിച്ച ശേഷം മറുവശം ശരീരത്തിൽ ഒട്ടിച്ചു വയ്ക്കാം. വസ്ത്രത്തിന്റെ ഭംഗി കുറയുകമില്ല, ധരിക്കുന്നവരുടെ ആത്മവിശ്വാസം കൂടുകയും ചെയ്യും.

ക്ലോതിങ് സ്ട്രാപ്

clothing-strap

ഒട്ടുമിക്ക റെഡിമെയ്ഡ് വസ്ത്രങ്ങളിലും ഷോൾഡറിൽ ഒരു സാറ്റിൻ റിബണോ ക്ലിയർ ഇലാസ്റ്റികോ ഇങ്ങനെ തൂങ്ങിക്കിടക്കുന്നത് കണ്ടിട്ടില്ലേ? ഷിഫോൺ, ജോർജറ്റ്, നിറ്റ്‌വെയർ എന്നിങ്ങനെ ഒഴുകി കിടക്കുന്ന വസ്ത്രങ്ങളിൽ ആണ് ഇവ കൂടുതലായും ഉണ്ടാകുക. ഓഫ് ഷോൾഡർ, കോൾഡ് ഷോൾഡർ ഡ്രസ്സുകളിൽ ഈ സ്ട്രാപ് ഉറപ്പായും ഉണ്ടാകും. ഹാങ്ങറിൽ നിന്നു വഴുതിവീഴാൻ സാധ്യതയുള്ള ഇവ വാർഡ്രോബിൽ തൂക്കിയിടാൻ സഹായിക്കുന്നതിനാണ് ഈ സ്ട്രാപ്.

നോ പീപ് ബട്ടൻ

no-pep

പ്ലസ് സൈസ് വിമൻസ് വെയർ ഷർട്ടിലാണ് നോ പീപ് ബട്ടൻ ആദ്യ സ്ഥാനം പിടിച്ചത്. വണ്ണമുള്ള സ്ത്രീകൾ ഫ്രണ്ട് ഓപ്പൺ ആയ, ബട്ടൺ ഉള്ള ഷർട്ടുകൾ ഇടുമ്പോൾ മുൻഭാഗം അൽപം തുറന്നിരിക്കാറുണ്ട്. ഈ പ്രശ്നം പരിഹരിച്ചു കൊണ്ടാണ് നോ പീപ് ബട്ടൺ എത്തിയത്. ഷർട്ടിന്റെയും കുർത്തിയുടെയുമൊക്കെ ഓപ്പണിങ്ങിൽ പുറത്തുനിന്ന് നോക്കിയാൽ കാണാത്ത രീതിയിലാണ് ഈ കുഞ്ഞു ബട്ടൺ പിടിപ്പിച്ചിരിക്കുന്നത്. ഈ ബട്ടൺ ഇട്ടാൽ ഡ്രസ്സിന്റെ മുൻഭാഗം തുറന്നുപോകില്ല. ബട്ടൻ കിസർ (kisser) എന്നും നോ പീപ് ബട്ടന് പേരുണ്ട്.

സിപ് ലോക്

zipper

വസ്ത്രങ്ങളിലെ സിപ് ചിലപ്പോഴെങ്കിൽ അനുസരണക്കേടു കാണിച്ച് താഴേക്ക് ഇറങ്ങി വരാറുണ്ട്. ഇതു വേണ്ടവിധം ലോക് ചെയ്യാത്തത് കൊണ്ടാണ് ഈ സിപ്പർ താഴേക്ക് ഇറങ്ങി വരുന്നത്. എങ്ങനെയാണ് സിപ്പർ ലോക്ക് ചെയ്യുന്നത് എന്നല്ലേ? സിപ്പറിൽ കാണുന്ന റണ്ണർ ആണ് സിപ്പർ ഹെഡ്. ഇതിന് ഒരു വാൽ കൂടിയുണ്ട്. ആ വാൽ ഭാഗം താഴേക്ക് നിൽക്കും വിധം വച്ചുകൊണ്ട് അമർത്തിയാൽ സിപ് ലോക്ക് ആയി. ഇങ്ങനെ ചെയ്താൽ പിന്നെ, സിപ് താഴേക്കിറങ്ങി വരികയേയില്ല, സംശയമുള്ളവർ ഒന്നു പരീക്ഷിച്ചു നോക്കൂ...

ആംപിറ്റ് പാഡ്

armpit-pad

ദീർഘനേരം ഉപയോഗിക്കുന്ന വസ്ത്രങ്ങളിൽ ക ക്ഷത്തിന്റെ ഭാഗത്ത് വിയർപ്പിന്റെ പാട് കാണാറില്ലേ, ചൂട് കാലങ്ങളിൽ പ്രത്യേകിച്ചും. പാർട്ടിവെയർ വസ്ത്രങ്ങളിൽ ഇങ്ങനെ വന്നാൽ നിറം മങ്ങാൻ സാധ്യതയുമുണ്ട്. ഇതിനു പരിഹാരമാണ് ആംപിറ്റ് പാഡ്. വസ്ത്രങ്ങൾക്കുള്ളിൽ കക്ഷത്തിന്റെ ഭാഗത്തായി വയ്ക്കാൻ സാധിക്കുന്ന പാഡ് ആണിത്. വിയർപ്പു വലിച്ചെടുത്ത് വസ്ത്രം സുന്ദരമാക്കി വയ്ക്കുന്ന ഇവ ഓൺലൈനില്‍ സുലഭമാണ്.

Tags:
  • Stitching Tips
  • Fashion