ADVERTISEMENT

നോ മേക്കപ് ലുക് ആണെങ്കിലും എന്തൊരു തിളക്കമാണ് അനുഷ്ക ശർമയുടെ മുഖത്ത്. മോയിസ്ചറൈസറും സൺസ്ക്രീനും മാത്രം പുരട്ടിയാൽ തന്നെ അനുഷ്ക സുന്ദരിയാകും. ചുണ്ടിലും കവിളിലും നേർത്ത ചുവപ്പുനിറം. പുരികക്കൊടി സുന്ദരമാക്കി ലൈറ്റ് ഐ മേക്കപ്... അഞ്ചു മിനിറ്റിൽ അനുഷ്ക റെഡിയാകുമത്രേ.

Beauty Book

സ്കിൻ കെയർ പ്രൊഡക്റ്റ്സ് ഏറെയുണ്ടെങ്കിലും അനുഷ്കയുടെ സൗന്ദര്യത്തിനു പിന്നിൽ നാടൻ ടച്ചുണ്ട്. ഏത്തപ്പഴം ഉടച്ചത് മികച്ച ക്ലെൻസറാണെന്ന് അനുഷ്ക പറയുന്നു. വൈറ്റമിൻ എ, കെ, ഡി എന്നിവയും ആന്റിഓക്സിഡന്റും ഫൈറ്റോകെമിക്കൽസും  ഏത്തപ്പഴത്തിൽ ഉണ്ട്. ഉറങ്ങും മുൻപ് വെളിച്ചെണ്ണ മുഖത്തു പുരട്ടിയാൽ അതിലും നല്ല മോയിസ്ചറൈസർ ഇല്ല.

Fitness Hit

ഷൂട്ടിങ് തിരക്കുകൾക്കിടയിലും വർക്ഔട്ട് മുടക്കില്ല അനുഷ്ക. ഭർത്താവ് വിരാട് കോഹ്ലിക്കൊപ്പമുള്ള ജിം വർക്ഔട്ട് വിഡിയോസെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാണ്. കാർഡിയോ വ്യായാമങ്ങളും വെയ്റ്റ് ട്രെയ്നിങ്ങുമെല്ലാം ചേരുന്ന എക്സർസൈസ് പാക്കേജ് ആണ് അനുഷ്കയെ പെർഫക്ടാക്കുന്നത്.

View this post on Instagram

📷 : #TarunVishwa

A post shared by AnushkaSharma1588 (@anushkasharma) on

ADVERTISEMENT
ADVERTISEMENT