ADVERTISEMENT

ഇന്ന് നാഷണൽ ഹാൻഡ്‌ലൂം ഡേ.. ഹാൻഡ് മേഡ് ഉത്പന്നങ്ങൾ വാങ്ങണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനൊപ്പം, ഹാൻഡ്‌ലൂം സാരിയും മാസ്കുമണിഞ്ഞു നിൽക്കുന്ന തന്റെ ഫോട്ടോയുമായി ശ്രീമതി സ്‌മൃതി ഇറാനി. വോക്കൽ4ഹാൻഡ്‌മേഡ് എന്ന ക്യാമ്പയിനിനു ഇതോടെ തുടക്കമായി. ആറാമത് ഹാൻഡ്‌ലൂം ദിനത്തിൽ പത്തു ക്രാഫ്റ്റ് ഗ്രാമങ്ങളുടെ പ്രൊജക്റ്റും തുടങ്ങുകയാണ്. നാടിന്റെ കലാപാരമ്പര്യം ഊട്ടിയുറപ്പിക്കുന്ന പത്തു ഗ്രാമങ്ങൾ. മൈ ഹാൻഡ്‌ലൂം പോർട്ടലും, ആപ്പും ഇതോടൊപ്പം പ്രവർത്തനമാരംഭിക്കുന്നുണ്ട്. പകർച്ച വ്യാധി ഭീഷണി നിലവിലുള്ളതു കൊണ്ട് വീഡിയോ കോൺഫറൻസ് വഴിയായിരുന്നു ഹാൻഡ്‌ലൂം ഡേ ആഘോഷങ്ങൾ.

പൂർണിമ ഇന്ദ്രജിത്, റിതു കുമാർ തുടങ്ങി പ്രമുഖ ഡിസൈനർമാരും തങ്ങളുടെ ഹാൻഡ്‌ലൂം പ്രണയവും ഓർമകളും സോഷ്യൽ മീഡിയയിലൂടെ പങ്കു വച്ചു. ജാക്വേലിനായി തയ്യാറാക്കിയ ഹാൻഡ്‌ലൂം ദാവണിയോട് തനിക്കുള്ള സ്നേഹം പൂർണിമ ഓർത്തെടുത്തപ്പോൾ, ഐശ്വര്യയുടെ ഹാൻഡ്‌ലൂം വസ്ത്രവുമായി റിതു കുമാറും ഓർമ്മകൾ തിരഞ്ഞു. മിസ്സ്‌ വേൾഡ് പട്ടം സ്വന്തമാക്കിയ ശേഷം രാഷ്ട്രപതിയെ സന്ദർശിക്കാനെത്തിയപ്പോഴാണ് ഐശ്വര്യ തനിക്കേറ്റവും ഇഷ്ടപെട്ട ഹാൻഡ്‌ലൂം വസ്ത്രമണിഞ്ഞതെന്ന് റിതു കുമാർ പറയുന്നു.

ADVERTISEMENT
ADVERTISEMENT