ബോളിവുഡ് താരം തപ്സി പന്നുവിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുകയാണ്. സ്വിം സ്യൂട്ടിൽ അതീവ ഗ്ലാമറസ് ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. സബ്രീന കാർപെന്ററുടെ ‘ലുക്കിങ് അറ്റ് മി’ എന്ന ഗാനത്തിലെ വരികളോടെയാണ് കറുപ്പ് സ്വിം സ്യൂട്ടിലുള്ള ചിത്രങ്ങൾ താരം പങ്കുവച്ചത്.
സ്വിം സ്യൂട്ടിനു മുകളിൽ ഓറഞ്ച് നിറത്തിലുള്ള ജാക്കറ്റും താരം അണിഞ്ഞിരിക്കുന്നു. ഗോൾഡൻ നിറത്തിലുള്ള ഹാങ് റിങ് കമ്മല്‍ മാത്രമാണ് ആക്സസറി. മിനിമം മേക്കപ്പിലും പോണി ടെയ്ല്‍ ഹെയർ സ്റ്റൈലിലും സ്റ്റൈലിഷ് ലുക്കിലാണ് തപ്സി. താരത്തിന്റെ ചിത്രങ്ങൾക്കു താഴെ നിരവധി കമന്റുകളും എത്തി.