ADVERTISEMENT

തെന്നിന്ത്യയുടെ പ്രിയ അഭിനേത്രി ഉർവശിയുടെയും നടൻ മനോജ് കെ.ജയന്റെയും മകളാണ് കുഞ്ഞാറ്റ എന്നു വിളിപ്പേരുള്ള തേജലക്ഷ്മി. അച്ഛനമ്മമാരുടെ വഴിയേ സിനിമാ രംഗത്തേക്ക് കടക്കാനുള്ള തയാറെടുപ്പിലാണ് കുഞ്ഞാറ്റ ഇപ്പോൾ. സോഷ്യൽ മീഡിയയിൽ സജീവമായ ഈ താരപുത്രി തന്റെ മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങളും വിഡിയോസുമൊക്കെ ആരാധകർക്കായി പോസ്റ്റ് ചെയ്യുക പതിവാണ്.

ഇപ്പോഴിതാ, കുഞ്ഞാറ്റ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച തന്റെ ചില പുതിയ ചിത്രങ്ങളാണ് വൈറൽ. ഗോൾഡൻ നിറമുള്ള വസ്ത്രമണിഞ്ഞ് സുന്ദരിയായാണ് തേജ ലക്ഷ്മി ചിത്രങ്ങളിൽ. സ്പ്രിംഗിൾ സ്പാർക്കിൾ എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്. ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്തു. തേജലക്ഷ്മിയുടെ ബോൾഡ്നെസ്സിനെ ആരാധകർ അഭിനന്ദിച്ചു.

ADVERTISEMENT

‘സുന്ദരിയായവൾ സ്റ്റെല്ല’ എന്ന ചിത്രത്തിലൂടെയാണ് തേജലക്ഷ്മി സിനിമാ ലോകത്തേക്കെത്തുന്നത്. സർജാനോ ഖാലിദാണ് ചിത്രത്തിലെ നായകൻ. നവാഗതനായ ബിനു പീറ്റർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണിത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT