ADVERTISEMENT

മലയാളത്തിന്റെ പ്രിയഅഭിനേതാക്കളായ ദിലീപിന്റെയും മഞ്ജു വാരിയരുടെയും മകളായ മീനാക്ഷി പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. മെഡിസിൻ പഠനം പൂർത്തിയാക്കിയ താരപുത്രി അഭിനയരംഗത്തേക്കു കടന്നിട്ടില്ലെങ്കിലും സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്. തന്റെ മനോഹരമായ ഫോട്ടോസ് മീനാക്ഷി ഇടയ്ക്കിടെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ട്.

ഇപ്പോഴിതാ, മീനാക്ഷി പങ്കുവച്ച തന്റെ സാരിലുക്കിലുള്ള ചിത്രങ്ങളാണ് ആരാധകർക്കിടയിൽ വൈറൽ. ദിലീപിന്റെ രണ്ടാം ഭാര്യയും നടിയുമായ കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള വസ്ത്ര വ്യാപാര സ്ഥാപനം ‘ലക്ഷ്യ’യുടെ സാരി അണിഞ്ഞ് പുഞ്ചിരിയോടെ നിൽക്കുന്ന മീനാക്ഷിയാണ് ചിത്രങ്ങളിൽ. ഓറഞ്ചിൽ ചുവപ്പ് ബോർഡറുള്ള സാരിയും ചുവന്ന കുപ്പിവളകളുമണിഞ്ഞാണ് ചിത്രങ്ങളിൽ മീനാക്ഷി. ഹൃദയത്തിന്റെ ഇമോജിയാണ് മീനാക്ഷി ചിത്രങ്ങൾക്കൊപ്പം രേഖപ്പെടുത്തിയത്.

ADVERTISEMENT

‘ആ ചിരി പറയും ഒരായിരം സന്തോഷത്തിന്റെ കഥ’ എന്നാണ് ചിത്രങ്ങൾക്കു താഴെ ഒരാൾ കുറിച്ചത്. ‘കൊള്ളാം’ എന്നാണ് മീനാക്ഷിയുടെ അടുത്ത സുഹൃത്തും നടിയുമായ നമിത പ്രമോദിന്റെ കുറിപ്പ്.

ADVERTISEMENT
Meenakshi Dileep's Viral Saree Look:

Meenakshi Dileep, daughter of actors Dileep and Manju Warrier, is gaining attention for her recent saree photos. She is seen wearing a saree from 'Lakshya,' a clothing store owned by Kavya Madhavan, and her pictures are going viral on social media.

ADVERTISEMENT
ADVERTISEMENT