സുന്ദരീ...കഥ പറയും നിൻ കണ്ണുകൾ...: പ്രിന്റഡ് ഹാഫ് സാരിയിൽ മനോഹരിയായി അനിഘ സുരേന്ദ്രൻ Anikha Surendran Stuns in Printed Half Saree
Mail This Article
×
പ്രിന്റഡ് ഹാഫ് സാരിയിൽ കൂടുതൽ സുന്ദിയായി നടി അനിഘ സുരേന്ദ്രൻ.
ഹാംഗിങ് ഇയറിങ്സും മിനിമൽ മേക്കപ്പുമായി മനോഹരമായ ചിരിയോടെയാണ് താരം ചിത്രങ്ങളിൽ. ക്രീമില്‍ ലീഫ് പ്രിന്റുള്ള ഹാഫ് സാരിയാണ് അനിഘ ധരിച്ചിരിക്കുന്നത്. ‘എല്ലാവർക്കും സന്തോഷകരമായ പൊങ്കൽ ആശംസകൾ...’ എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
‘കഥ തുടരുന്നു’ എന്ന സിനിമയില്‍ ബാലതാരമായി എത്തി സിനിമാ പ്രേമികളുടെ മനം കവര്‍ന്ന അനിഘ സുരേന്ദ്രന്‍ പിന്നീട് തമിഴിലും ബാലനടിയായി തിളങ്ങി. ‘ഓ മൈ ഡാര്‍ലിംഗ്’ എന്ന ചിത്രത്തിലൂടെയാണ് നായികയായത്. സോഷ്യൽ മീഡിയയിലും അനിഘ സജീവമാണ്.
Anikha Surendran Stuns in Printed Half Saree: