Saturday 21 December 2019 11:54 AM IST

‘ഒരുപാട് ഡ്രസ് വാങ്ങുന്നത് പൂർണമായും നിർത്തി; റീയൂസ് ആണ് ഇപ്പോൾ ലക്ഷ്യം’: ഫാഷൻ ഐക്കൺ ഐശ്വര്യ ലക്ഷ്മി പറയുന്നു

Lakshmi Premkumar

Sub Editor

aiswarya-lakshmi99ujnkjju ഫോട്ടോ: സുരേഷ്, ബ്ലൂഫെതർ സ്റ്റുഡിയോ, യുകെ

ഇൻസ്റ്റഗ്രാമിൽ ഒരിക്കൽ ആരോ എഴുതി, ‘ദ മോസ്റ്റ് സ്റ്റൈലിസ്റ്റ് ഗേൾ ഇൻ മലയാളം സിനിമ’. അന്ന് സന്തോഷിച്ച അത്രയും പിന്നെ, എപ്പോഴെങ്കിലും സന്തോഷിച്ചിട്ടുണ്ടോ എന്നു ചോദിച്ചാൽ കുറച്ച് ഡൗട്ട് ആണ്. ഫാഷൻ എനിക്ക് അത്ര ഇഷ്ടമാണ്, സിനിമ ഏറ്റവും വലിയ ഇഷ്ടമായി മാറുന്നതിനും  വളരെ മുൻപേ തുടങ്ങിയ ബോണ്ടിങ് ആണ് അത്. എന്റെ പഴ്സനൽ ഫേവറിറ്റ്സ് എന്തൊക്കെയാണെന്ന് പറയട്ടേ? എല്ലാം അങ്ങനെ പറഞ്ഞു തരില്ല കേട്ടോ. അങ്ങനെ നിങ്ങളോട് എല്ലാം പറഞ്ഞാൽ പിന്നെന്താ ത്രില്‍!!

ചൂടത്ത് ഞാൻ എന്നോട് പറയും, ചിൽ സാറ ചിൽ...

നമ്മുടെ ഈ സൂപ്പർ ഹോട്ട് കാലാവസ്ഥയിൽ എന്തിടും എന്ന കൺഫ്യൂഷൻ പലർക്കും ഉണ്ടാകാറില്ലേ? പക്ഷേ, എനിക്ക് ഒരു കൺഫ്യൂഷനുമില്ല. എന്റെ ഫസ്റ്റ് ഓപ്ഷൻ എന്നു പറയുന്നത് കോട്ടൺ ലൂസ് ഡ്രസ്സ് ആണ്. ഇറക്കം മുട്ടിന് താഴെയോ ജസ്റ്റ് മുകളിലോ നിന്നാലും നോ പ്രോബ്ലം. ഇത്ര കംഫർട്ടബിൾ ആയ ഒരു വേഷം ഈ ഭൂമിയിൽ വേറൊന്നുണ്ടോ എന്നു ചോദിച്ചാൽ ഇല്ല, ഇല്ല എന്നാണ് ആൻസർ.

ഒരു ഒാപ്ഷൻ കൂടിയുണ്ട്, ജീൻസും ടോപ്പും. ബ്രാൻഡ് ഏതുമായിക്കോട്ടെ. എന്റെ എല്ലാ ജീൻസും എനിക്ക് അണിയാൻ സുഖമുള്ളതാണ്. ടോപ്സിന്റെ കാര്യമെടുത്താൽ എത്ര ഇഷ്ടപ്പെട്ട വർക് ഉണ്ടെങ്കിലും ഇഷ്ടപ്പെട്ട കട്ടിങ് ആണെങ്കിലും ശരി, അതിന് ഷോർട് സ്ലീവ്‌സ് ആണെങ്കിൽവേണ്ടാ വേണ്ടാ... എന്ന് മനസ്സ് പറയും. ഷോർട് സ്ലീവ്സ് കുർത്തി പോലും ഇടാൻ എനിക്ക് ഇഷ്ടമില്ല. എന്റെ ഫാഷൻ മീറ്റർ കൊണ്ട് അളന്നു നോക്കുമ്പോൾ ഷോർട് സ്ലീവ് എന്തുകൊണ്ടോ പോരാ എ ന്നൊരു ഫീൽ ആണ്. എന്നാൽ സ്ലീവ്‌ലെസ്, ഫുൾ സ്ലീവ് ടോപ്സ് കട്ടയ്ക്ക് കൂടെയുണ്ട്.

7O6A0191

ഹോ, ഹോ.. എന്തൊരു തണുപ്പ്.... താൻ എന്റെ ‍ജന്മ ശത്രു ആണെടോ...

തണുപ്പുകാലം അല്ലെങ്കിൽ കൂടി തിയറ്ററുകളിൽ സിനിമ കാണാൻ പോകുമ്പോ എസിയുടെ തണുപ്പ് ഭയങ്കര പ്രശ്നമാണ്. ഇതിനുള്ള സൊലൂഷൻ ആണ് സ്വെറ്റ് ഷർട്ട്. എന്റെ ഫേവറിറ്റ് കളക്‌ഷൻ എന്നാൽ ഫുൾ സ്ലീവ്  സ്വെറ്റ് ഷർട്ടുകളാണ്.

അതിനൊപ്പം ജീൻസും  ഫ്ലാറ്റ് ചെരിപ്പും മസ്റ്റാണെന്ന് പറയേണ്ടല്ലോ. ഹീൽസ് ഓൺലി ഫോർ ഫങ്ഷൻസ്. ഡെയ്‌ലി ലൈഫിൽ ഞാൻ സ്നീക്കേഴ്സിന്റെ കട്ട ഫാനാണ്. അതെപ്പോഴും ഏറ്റവും നല്ല ബ്രാന്‍ഡ് നോക്കി മാത്രമേ വാങ്ങാറുള്ളൂ. അഡിഡാസ്, നൈകി, എയർപ്ലേ എന്നിവയൊക്കെയാണ്  എനിക്ക് ഏറ്റവും സുഖമുള്ള ഷൂസ്.

രണ്ട് കൊല്ലം മുൻപ് വാങ്ങിയ ചാൾസ് ആന്‍ഡ് കീത്‌സിന്റെ ഒരു ചെരിപ്പുണ്ട്, ബെയ്ജ് നിറത്തിൽ. ആ ചെരിപ്പ് എപ്പോൾ ഇട്ടാലും ഫ്രണ്ട്സ് കളിയാക്കും. കാണാൻ ഭംഗിയൊന്നുമില്ല. പക്ഷേ, ഞാൻ ഉപയോഗിച്ചിട്ടുള്ളതിൽ ഏറ്റവും കംഫർട് ചപ്പലാണത്. ഐ സ്റ്റിൽ ലൗ ഇറ്റ്.  

ബ്ലൂ എന്ന പെർഫ്യൂമിന്റെ കട്ട ഫാൻ ആയിരുന്നു പണ്ട്. ഇപ്പോ ഫ്ലോറൽ മണങ്ങൾ.. ഹാ... അതു മാത്രം മതി

പ്രത്യേകിച്ചും റോസ് ഫ്ലേവർ. പെർഫ്യൂംസിന്റെ കലക്‌ഷനുണ്ട്. വസാചെ ക്രിസ്റ്റൽ നോയർ, എലൈ സാബ്... ഇപ്പോഴത്തെ ഇഷ്ടം റാൾഫ്  ലോറിന്റെ ‘ദ് വുമൺ’ എന്ന പെർഫ്യൂമാണ്. പിന്നെ, ഒരു സീക്രട്ട് പെർഫ്യൂമുണ്ട്. അതാർക്കും പറഞ്ഞു കൊടുക്കില്ല. പക്ഷേ, ചിലർ തിരിച്ചറിഞ്ഞ് ചോദിക്കാറുണ്ട്.

ഫാഷൻ എന്നു പറഞ്ഞാൽ കുറച്ച് റെസ്പോൺസിബിലിറ്റി കൂടി കലർന്നതാകണം എന്ന് ഈ അടുത്ത കാലത്ത് മനസ്സിലായി. അതോടെ ഒരുപാട് ഡ്രസ് വാങ്ങുന്നത് പൂർണമായും നിർത്തി. ഒരിക്കൽ മാത്രം അണിഞ്ഞ് പാഴാക്കുമ്പോൾ പരിസ്ഥിതിയോടു  കൂടി തെറ്റു ചെയ്യുകയാണ്. അതുകൊണ്ട് ‘റീ യൂസ്’എന്നതാണ് ഇനിയുള്ള ലക്ഷ്യം. ഒരു വേദിയിൽ ഇട്ട ഡ്രസ് തന്നെ മറ്റൊരു ഫങ്ഷനു വേണ്ടി മേക്കോവർ ചെയ്ത് ഇടാൻ തുടങ്ങുകയാണ്.  

Tags:
  • Celebrity Fashion
  • Fashion