Friday 30 September 2022 02:26 PM IST : By സ്വന്തം ലേഖകൻ

ചുവപ്പില്‍ രാജ്ഞിയെ പോലെ തിളങ്ങി ഐശ്വര്യ റായ്; ഹൃദയം കവര്‍ന്ന ചിത്രങ്ങള്‍

aiswaryarai-red

ചുവപ്പ് ഔട്ഫിറ്റില്‍ രാജ്ഞിയെ പോലെ തിളങ്ങി പ്രിയതാരം ഐശ്വര്യ റായ്. മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത കല്ലിദാര്‍ കുര്‍ത്തയാണ് താരം ധരിച്ചിരിക്കുന്നത്. ഗോള്‍ഡന്‍ നിറത്തിലുള്ള ഹാന്‍ഡ് എംബ്രോയ്ഡറി വര്‍ക്കുകള്‍ കൊണ്ട് സമ്പന്നമാണ് വസ്ത്രം. ഇന്‍സ്റ്റാഗ്രാമിലൂടെ താരം പങ്കുവച്ച ചിത്രം അതിമനോഹരമാണ്. 

aisred455

മണിരത്നം ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിന്‍ സെല്‍വനിലൂടെ’ വീണ്ടും അഭിനയത്തില്‍ സജീവമാകുകയാണ് ഐശ്വര്യ റായ്. തമിഴ്, മലയാളം, ഹിന്ദി, തെലുങ്ക്, കന്നട തുടങ്ങിയ ഭാഷകളിലാണ് ചിത്രം എത്തുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ മുംബൈയിലും മറ്റുമായി പുരോഗമിക്കുകയാണ്.  

asred3

വിക്രം, തൃഷ, ജയം രവി, കാര്‍ത്തി, റഹ്മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ദൂലിപാല, ജയചിത്ര തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍. സംഗീതം എ.ആര്‍. റഹ്മാനും ഛായാഗ്രഹണം രവി വര്‍മനുമാണ്. ഇളങ്കോ കുമാരവേലാണ് തിരക്കഥാകൃത്ത്. ‌500 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രം മണിരത്‌നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷനും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion