പാരിസ് ഫാഷന്‍ വീക്ക് 2024 ല്‍ സില്‍വര്‍- ബ്ലാക് കോമ്പിനേഷനിലുള്ള കിടിലന്‍ ഔട്ഫിറ്റില്‍ അതിസുന്ദരിയായി ബോളിവുഡ് താരം ആലിയ ഭട്ട്. ഗൗരവ് ഗുപ്ത കൗച്ചർ ആണ് മനോഹരമായ വസ്ത്രം ഒരുക്കിയിരിക്കുന്നത്. കറുത്ത ലോങ് ട്രൗസറിനൊപ്പം പാമ്പുകളാലും പക്ഷികളാലും അലങ്കരിച്ച മെറ്റൽ- കാസ്റ്റ് സിൽവർ ബ്രെസ്റ്റ് പ്ലേറ്റ് ആണ് പെയര്‍ ചെയ്തിരിക്കുന്നത്.
സില്‍വര്‍ കമ്മലിലും വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലും അതീവ സുന്ദരിയാണ് ആലിയ. റാംപ് വോക്കില്‍ ആലിയയുടെ അരങ്ങേറ്റം തകർത്തു എന്നാണ് ആരാധകരുടെ കമന്റ്. മനോഹര ചിത്രങ്ങള്‍ കാണാം..
1.
2.
3.
4.