കറുപ്പ് മുണ്ടുടുത്ത് ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ലുക്കിൽ നേഹ സക്‌സേന! ചിത്രങ്ങൾ കാണാം
Mail This Article
മുന്തിരി വള്ളികൾ തളിർക്കുമ്പോൾ, കസബ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയാണ് നടി നേഹ സക്സേന. കറുപ്പ് മുണ്ടുടുത്ത് മാസ് ലുക്കിലുള്ള താരത്തിന്റെ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഫാഷൻ ഡിസൈനർ ആൻ ആൻസിയാണ് നേഹയുടെ വ്യത്യസ്തമായ ഫോട്ടോഷൂട്ട് ഒരുക്കിയിരിക്കുന്നത്.
കറുപ്പ് മുണ്ടിലും ഷർട്ടിലും ബോൾഡ് ആൻഡ് ഹോട്ട് ലുക്കിലാണ് നേഹ. പ്രകൃതിരമണീയമായ പശ്ചാത്തലത്തിൽ മുണ്ടു മടക്കിക്കുത്തി, ഷർട്ടിന്റെ കൈ ചുരുട്ടി സ്റ്റൈലിഷ് പോസുകളിലാണ് താരമെത്തുന്നത്. കറുപ്പ് സ്റ്റഡും സൺ ഗ്ലാസുമാണ് ആക്സസറീസ്.
കടൽതീരത്തു പകർത്തിയ ചിത്രങ്ങളിൽ മുണ്ടിനു പകരം ഷോട്സും ഷാളുമാണ് ഉപയോഗിച്ചിരിക്കുന്നത്. ചെറായി ബീച്ച് ആണ് ചിത്രങ്ങൾക്ക് ലൊക്കേഷൻ ആയത്.
വികാസ്, സുധി എന്നിവരാണ് നേഹയുടെ മേക്കപ്പും ഹെയർ സ്റ്റൈലിങ്ങും ചെയ്തിരിക്കുന്നത്. ഡിസൈൻഡ്സ് ഫൊട്ടോഗ്രഫിയും അജിനാസ് വിഡിയോഗ്രഫിയും ഷൂട്ട് ചെയ്തിരിക്കുന്നു.
1.
2.
3.