കറുപ്പ് ഔട്ഫിറ്റില്‍ അതീവ ഗ്ലാമറസ് ലുക്കില്‍ തിളങ്ങി പ്രിയതാരം കീര്‍ത്തി സുരേഷ്. ധാരാളം സ്വീക്കന്‍സുകള്‍ പിടിപ്പിച്ച വസ്ത്രം അതിമനോഹരമാണ്. സ്പെഗറ്റി സ്ട്രാപ്ഡ് ബ്ലൗസാണ് ബോഡികോണ്‍ സ്കര്‍ട്ടിനൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. സാരി ലുക്കിലുള്ള ഔട്ഫിറ്റില്‍ സ്റ്റൈലിഷ് ലുക്കിലാണ് കീര്‍ത്തി.
സ്മോക്കി ഐ മേക്കപ്പിലും കേര്‍ളി ഹെയറിലും എലഗന്റ് ലുക്കിലാണ് താരം. സോഷ്യല്‍ മീഡിയയിലൂടെ കീര്‍ത്തി പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ക്കിടയില്‍ തരംഗമായി. ‘ഗ്ലോ ആന്‍ഡ് ലെറ്റ് ഗ്ലോ..’ എന്നാണ് ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പായി നല്‍കിയിരിക്കുന്നത്.
1.
2.
3.
4.