Monday 09 August 2021 03:21 PM IST

'ചിലര്‍ കളിയാക്കി പിച്ചക്കാരൻ എന്നു വിളിച്ചു'; ബോച്ചെയുടെ മുണ്ടും കുപ്പായവും ഫാഷനായതിന് പിന്നിൽ

Vijeesh Gopinath

Senior Sub Editor

boby-1

മകളുടെ കല്യാണത്തിനു പോലും ബോച്ചെ സ്റ്റൈൽ മുണ്ടും കുപ്പായവുമിട്ടാണ് ബോബി ചെമ്മണ്ണൂർ എത്തിയത്. എന്നാൽ ഒരു കാലത്ത് കാതിൽ കമ്മലൊക്കെയിട്ട് പോണിടെയിലൊക്കെ കെട്ടി അടിപൊളിയായിരുന്നു കക്ഷി. ജീൻസും ഷർടും ഇട്ട് ഇൻസൈഡൊക്കെ ചെയ്യാറുണ്ടായിരുന്നു. കൂളിങ് ഗ്ലാസൊക്കെ വച്ച് മോഡലിനെ പോലെ ഫോട്ടോഷൂട്ടുകളും നടത്തിയിട്ടുണ്ട്. എന്നാൽ വേഷത്തിലെ ചില സൗകര്യങ്ങൾ മൂലമാണ് ഇപ്പോഴുള്ള കോസ്റ്റ്യൂമിലേക്ക് എത്തിയതെന്ന് ബോച്ചെ പറയുന്നു. ആ തീരുമാനത്തിനു പിന്നിലൊരു ഓർമയുമുണ്ടത്രെ...

‘‘എന്റെ മുത്തച്ഛൻ ഉപയോഗിച്ചിരുന്ന വേഷമാണിത്. അദ്ദേഹത്തിന് മുട്ടുവേദനയുണ്ടായിരുന്നു. സ്കൂൾ വിട്ടു വന്ന് ഞാൻ എരിക്കിന്റെ ഇല പറിച്ചുകൊടുക്കും. അക്കാലത്തെ എന്റെ പ്രധാന ഡ്യൂട്ടികളിലൊന്നായിരുന്നു ഇത്. സ്കൂളിൽ നിന്നു മടങ്ങി വന്നാൽ പറമ്പിലേക്കോടും. ഇല പറിച്ചു കൊടുക്കും. അമ്മാമ്മ അതുവച്ച് കുഴമ്പുണ്ടാക്കും അതു ഞാൻ കാലിൽ തടവിക്കൊടുക്കും. കുഴമ്പിട്ടു കഴിഞ്ഞാൽ എനിക്ക് മിഠായി വാങ്ങാൻ അഞ്ചു പൈസ തരും. അതും കൊണ്ട് അടുത്ത കടയിലേക്ക് ഞാൻ ഓടും. എന്നെ വലിയ ഇഷ്ടമായിരുന്നു.  അദ്ദേഹം മരിച്ചു പോയപ്പോൾ ആകെ സങ്കടം. 

boby-2

ആ ഓർമ നിലനിർത്താൻ ഈ വേഷം സ്വീകരിച്ചു. ആദ്യം വീട്ടിലിടാൻ തുടങ്ങി. ഇട്ടിട്ട് ഇഷ്ടമായി. പിന്നെ പുറത്തേക്കിടാൻ തുടങ്ങി. ചിലര്‍ കളിയാക്കി പിച്ചക്കാരൻ എന്നു വിളിച്ചു. മറ്റു ചിലർ അഭിനന്ദിച്ചു. രണ്ടായാലും ശ്രദ്ധ കിട്ടുന്നുണ്ടെന്നു മനസിലായപ്പോൾ ഇത്  സ്ഥിരമാക്കി. 

മുതിർന്നപ്പോഴാണ്  ഈ വേഷത്തിന്റെ ഗുണം എനിക്ക് മനസ്സായത്. ഉദാഹരണത്തിന് ഒരു മീറ്റിങ്ങിനു പോവുന്നു. അപ്രതീക്ഷിതമായി രണ്ടു മൂന്നു ദിവസം കൂടുതൽ നിൽക്കേണ്ടി വരുന്നു. ആ ദിവസത്തേക്കുള്ള ഡ്രസ് ഇല്ലെങ്കിൽ ആരും ടെൻഷനാവും. പക്ഷേ, എനിക്ക് അതില്ല. ഒരേ വേഷം ഉപയോഗിക്കേണ്ടി വന്നാലും ആരും അറിയാൻ പോവുന്നില്ലെന്നതാണ് വലിയ കാര്യം."- ബോച്ചെ പറയുന്നു.

വിശദമായ അഭിമുഖം വനിത ഓണപ്പതിപ്പിൽ വായിക്കാം.. 

Tags:
  • Celebrity Fashion
  • Fashion