Wednesday 04 September 2019 10:09 AM IST : By സ്വന്തം ലേഖകൻ

അവൾ ആദ്യം പരിചയപ്പെടുന്ന 'അഡൽറ്റ് ഐഡൻറിറ്റി'; ബ്രാ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ!

69641574_359474821660468_3888711085410222080_n

'ഇത്രനാളും ഞാൻ സിലെക്ട് ചെയ്തു നൽകുന്നത് കണ്ണും പൂട്ടി ഒാകെ പറഞ്ഞിരുന്ന കുട്ടിയാണ്! ഇപ്പോൾ ആളാകെ മാറി. പൊടുന്നനെ ഇഷ്ടങ്ങൾക്ക് ആയിരം ചിറകു മുളച്ചതുപോലെ...' മകൾ ടീനേജിലേക്കു കടക്കുന്നത് അമ്മമാരെ ഇങ്ങനെ അമ്പരപ്പിച്ചു കൊണ്ടായിരിക്കും. കാലം അവളെ പെൺകുട്ടിയിൽ നിന്നു പെണ്ണായി വിരിയിക്കുമ്പോൾ അവളുടെ മനസ്സിനും ശരീരത്തിനും വേണം 'സ്‌പെഷ്ൽ കെയർ'.

"മാറ്റങ്ങളുടെ ഈ പ്രായത്തിൽ മാറ്റങ്ങളുടെ ആയാസം അറിയിക്കാതെ അവൾക്ക് ആത്മവിശ്വാസവും സ്വാസ്ഥ്യവും സ്വാതന്ത്ര്യവും പകരുന്നതാകണം അവളുടെ ഇന്നർവെയർ എന്നു മനസ്സിലാക്കിയതാണ് ബോഡിറൈം ഇന്നർ വെയറുകളെ ടീനേജ് പെൺകുട്ടിയുടെ പ്രിയ ബ്രാൻഡ് ആക്കി മാറ്റിയത്." ക്വാളിറ്റി കൺട്രോൾ, കൺസ്യൂമർ റിസർച്ച് എന്നീ വിഭാഗങ്ങളുടെ ചുമതല കൂടി വഹിക്കുന്ന ബോഡിറൈം ഡയറക്ടർ മായാ കുര്യന്റെ വാക്കുകളിൽ ആത്മവിശ്വാസം. 

"ഒരു ഉദാഹരണം പറയാം. അന്തർദേശീയ ഇന്നർവെയർ ബ്രാൻഡുകൾ പോലും സാധാരണ ഒരു പാറ്റേണിൽ നൽകുന്നത് 6 നിറങ്ങൾ ആണെങ്കിൽ ഞങ്ങൾ നൽകുന്നത് 10 നിറങ്ങളാണ്. ക്രയോൺസ് നിറങ്ങളുടെ ബാല്യത്തിൽ നിന്ന് ഒരു പടി മാത്രം മുകളിൽ എത്തി നിൽക്കുന്ന ടീനേജ് പെൺകുട്ടിയെ നിറങ്ങളുടെ വൈവിധ്യം തീർച്ചയായും ആകർഷിക്കും. വെളുപ്പിലും കറുപ്പിലും ഒതുങ്ങുന്നതല്ലല്ലോ അവരുടെ ടീനേജ് ഭാവങ്ങൾ. അവരുടെ അഴകിനെ ഇരട്ടിയാക്കുന്ന അണിഞ്ഞാൽ സ്വയം കൊതി തോന്നുന്ന സുന്ദരമായ ഇന്നർവെയറുകളാണ് ഈ പ്രായത്തിൽ അവർ ആഗ്രഹിക്കുക. "

"അഴക് പോലെ തന്നെ പ്രാധാന്യമർഹിക്കുന്ന മേഖലയാണ് ടീനേജ് ബ്രായുടെയും, പാന്റിയുടെയും ഫാബ്രിക്, സ്റ്റിച്ചിങ് എന്നീ ഘടകങ്ങൾ. അവൾ ആദ്യം പരിചയപ്പെടുന്ന 'അഡൽറ്റ് ഐഡൻറിറ്റി' ആണല്ലോ അവളുടെ ആദ്യത്തെ ബ്രാ. ബാല്യത്തിന്റെ സ്വതന്ത്ര്യത്തിലേക്കു ചോദിക്കാതെ കടന്നു വരുന്ന മാറ്റം. അതിനാൽതന്നെ ധരിച്ചിട്ടുണ്ട് എന്നുപോലും തോന്നാത്തത്ര ഫൈൻ ഫാബ്രിക് ആണ് ടീനേജ് ബ്രായുടെ മെറ്റീരിയൽ ആയി ബോഡിറൈം തിരഞ്ഞെടുക്കുന്നത്. അതോടൊപ്പം വളരെ ശ്രദ്ധാപൂർവമായ സ്റ്റിച്ചിങ് കൂടിയാകുമ്പോൾ ബാല്യത്തിലെ സ്വാതന്ത്ര്യാനുഭവത്തോടു ചേർന്നു നിൽക്കുന്ന അനുഭവം ടീനേജ് കുട്ടികൾക്കു സമ്മാനിക്കാൻ കഴിയുന്നു.  ഇതാണ് ബോഡിറൈം നൽകുന്ന വാഗ്ദാനം."

Tags:
  • Vanitha Fashion
  • Fashion