Thursday 10 June 2021 04:18 PM IST

തുണിയുടെ പ്രതലത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന അണുക്കൾ; വസ്ത്രങ്ങൾ അണുവിമുക്തമാക്കുന്നതിലും വേണം പ്രത്യേക ശ്രദ്ധ

Pushpa Mathew

clotheedd445ggbhh

കോവിഡ് 19 എന്ന മഹാമാരിയെ കൈകഴുകലും മാസ്ക് ധരിക്കലും ഒക്കെയായി നമ്മൾ ഒന്നിച്ചു നേരിടുകയാണ്. അതിനൊപ്പം നമ്മുടെ വസ്ത്രങ്ങൾക്കും ഒരല്പം ശ്രദ്ധ നൽകാം. തുണിയുടെ പ്രതലത്തിൽ അണുക്കൾ എത്രനേരം നിലനിൽക്കും എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നില്ലെങ്കിലും ഏകദേശം രണ്ട് ദിവസം നിലനിൽക്കാനുള്ള സാധ്യതകൾ ഉണ്ടെന്ന് വിദഗ്ധർ പറയുന്നു. 

തെറ്റുധാരണകൾ തിരുത്തുക

. വസ്ത്രങ്ങൾ വെയിലത്തിട്ട് ഉണക്കിയാൽ അണുവിമുക്തമാക്കാം എന്നത് തികച്ചും തെറ്റാണ്.

. ഉയർന്ന താപനിലയിൽ വാഷ് ചെയ്താൽ അണുവിമുക്തമാക്കാം(70°C) പക്ഷേ   വൈറസ് പടരാനുള്ള  സാധ്യതകൾ കുറയുമെങ്കിലും അത് നശിക്കുന്നില്ല അതിനായി അണുനശീകരണ  രാസവസ്തുക്കൾ തന്നെ ഉപയോഗിക്കണം.

മെഷീൻ വാഷ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

. ഫ്രണ്ട് ഡോർ വാഷിംഗ് മെഷീനുകളിലെ  ഹോട്ട് വാഷ് ഓപ്ഷൻ ഉപയോഗിക്കുന്നവർ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതിനു മുൻപ് അവയുടെ വാഷർ കെയർ ലേബലുകൾ ശ്രദ്ധിക്കുമല്ലോ?.  വിവിധതരം തുണിത്തരങ്ങൾക്ക് അനുസൃതമായി temperatur കൺട്രോൾ ചെയ്യേണ്ടത് അനിവാര്യമാണ്. ഉദാഹരണമായി സോഫ്റ്റ് കോട്ടൺ നിറ്റെഡ്(knitted) വസ്ത്രങ്ങൾ എന്നിവ ഉയർന്ന താപനിലയിൽ ചുരുങ്ങി പോകാനുള്ള സാധ്യതകളേറെയാണ് ഇത്തരം വസ്ത്രങ്ങളിൽ അണുവിമുക്ത രാസവസ്തുക്കൾ അടങ്ങിയ ഡീറ്റെർജന്റുകൾ ഉപയോഗിക്കണ്ടതാണ്. 

. sodium hypochlorite (ബ്ലീച്)  ഹൈഡ്രജൻ പെറോക്സൈഡ് or എത്തനോൾ എന്നീ കോൺടെന്റുകൾ അടങ്ങിയ ഡിറ്റർജന്റുകൾ ആണുനശീകരണത്തിന് സഹായകമാവുക. നിറം മങ്ങാൻ സാധ്യതയുള്ള വസ്ത്രങ്ങളിൽ ബീച്ച്  കോൺടെന്റ്  ഡിറ്റെർജന്റ്  ഉപയോഗിക്കുമ്പോൾ   ശ്രദ്ധിക്കുമല്ലോ? 

. വാഷിങ്മെഷീൻ ഉപയോഗിച്ചതിന് ശേഷം ഡ്രൈയർ നന്നായി   കഴുകി അണുവിമുക്തമക്കണം. 

ഹാൻഡ് വാഷ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.. 

. അലക്കുന്നതിന് മുമ്പ് വസ്ത്രങ്ങൾ നന്നായി കുതിർത്ത് വയ്ക്കാം. അതിനായി ക്വാട്ടേണറി അമോണിയം or ലഭ്യമായ വാഷിംഗ് പൗഡർ എന്നിവ ഉപയോഗിക്കാം. 

. പരിസ്ഥിതി സംരക്ഷണ ഏജൻസി (ഇപി‌എ) അംഗീകരിച്ച 0.1% സോഡിയം ഹൈപ്പോക്ലോറൈറ്റ്  അടങ്ങിയ സോപ്പുകൾ ആണ് ആണുനശീകരണത്തിനായി സഹായിക്കുക. 

. ഹാൻഡ്‌വാഷ്  ചെയ്യുന്നവർ കൈയുറകളും മാസ്കുകളും നിർബന്ധമായ ധരിക്കുക. അലക്കിയതിനു അതിനുശേഷം കൈയുറകൾ നീക്കി കൈകൾ വൃത്തിയായി സോപ്പ് ഉപയോഗിച്ച് കഴുകുക. 

. അലക്കിയ വസ്ത്രങ്ങൾ സൂര്യപ്രകാശത്തിൽ ഉണക്കിയെടുക്കാം.

Tags:
  • Fashion