Thursday 23 January 2020 11:03 AM IST : By സ്വന്തം ലേഖകൻ

വമ്പൻ മേക്കോവർ, കൂൾ ആൻഡ് സ്റ്റൈലിഷ് ലുക്കിൽ നസ്രിയ ഫഹദ്; ചിത്രങ്ങള്‍ വൈറൽ

nazriya-hhfxtr

നസ്രിയയുടെ കൂൾ ആൻഡ് സ്റ്റൈലിഷ് ലുക്കിലുളള ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഭർത്താവ് ഫഹദിനൊപ്പം ഒഴിവുകാലം ചിലവിടുന്ന താരത്തിന്റെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെയാണ് പങ്കുവച്ചിരിക്കുന്നത്. ഫ്ലോറൽ ഡിസൈനിൽ ഷോർട്ട് സ്കർട്ടും ടോപ്പുമാണ് നസ്രിയ അണിഞ്ഞിരുന്നത്. മെലിഞ്ഞു കൂടുതൽ സുന്ദരിയായി വമ്പൻ മേക്കോവറിലാണ് നസ്രിയ ചിത്രങ്ങളിൽ തിളങ്ങുന്നത്.  

ഫഹദ് ഫാസിലുമായുള്ള വിവാഹശേഷം സിനിമയിൽ നിന്നും വിട്ടുനിന്ന നസ്രിയ നാലു വർഷത്തിനു ശേഷം അഞ്ജലി മേനോൻ ഒരുക്കിയ ‘കൂടെ’ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്. ഫഹദിനൊപ്പം ‘ട്രാൻസ്’ എന്ന ചിത്രത്തിലും നസ്രിയ എത്തുന്നു. ഫെബ്രുവരി 14 ന് ട്രാൻസ് തിയറ്ററുകളിലെത്തുകയാണ്. താരജോഡികളെ ബിഗ് സ്‌ക്രീനിൽ വീണ്ടും കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. 

Tags:
  • Celebrity Fashion
  • Fashion