ADVERTISEMENT

ബോളിവുഡിന്റെ താരറാണിയാണ് ആലിയ ഭട്ട്. താരത്തിന്റെ ഫാഷന്‍ സെന്‍സ് ആരാധകര്‍ക്കിടയില്‍ കയ്യടി നേടാറുണ്ട്. ആലിയയുടെ രണ്ടു വ്യത്യസ്ത ലുക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സലാം ബോംബെ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഇന്ത്യയിലെ നിരാലംബരായ കൗമാരക്കാർക്ക് ധനസമാഹരണത്തിനായി നടത്തുന്ന പരിപാടിയിലാണ് ആലിയ മെറൂൺ നിറത്തിലുള്ള ഗൗണിലും ഐവറി സാരിയിലും എത്തിയത്. 

മെറൂൺ ഗൗണ്‍ ഒരുക്കിയത് പ്രശസ്ത വസ്ത്ര ബ്രാൻഡായ ഗൂച്ചിയുടെ സ്റ്റൈലിസ്റ്റാണ്. സ്പഗാട്ടി സ്ട്രാപ്പും ചതുരാകൃതിയിലുള്ള നെക്ക് ലൈനുമാണ് ഗൗണിന്റെ പ്രത്യേകത. സിമ്പിൾ ഡിസൈനിലുള്ള വസ്ത്രത്തിൽ എലഗന്റ് ലുക്കിലാണ് ആലിയ. ആക്സസറിയായി ഇന്ദ്രനീലകല്ല് പതിച്ച ഡയമണ്ട് നെക്ലേസാണ് ധരിച്ചത്. ബൾഗാരിയുടേതാണ് ഡയമണ്ട് നെക്ലേസ്. 20 കോടി രൂപയാണ് ആഭരണത്തിന്റെ വില. 

ADVERTISEMENT

അബു ജാനി സന്ദീപ് ഖോസ്‌ലയുടെ വിന്റേജ് കോച്ചർ സാരിയിലെത്തിയ ആലിയയുടെ ലുക്കും ഫാഷന്‍ പ്രേമികള്‍ക്കിടയില്‍ കയ്യടി നേടി. ഡീപ്പ് വി നെക്കാണ് പെയർ ചെയ്തത്. കമ്മൽ മാത്രമാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്.

ADVERTISEMENT
ADVERTISEMENT