ഓറഞ്ച് നിറത്തിലുള്ള നൂഡിൽ സ്ട്രാപ്പ് ഡീപ്പ് വീനെക്ക് ബ്രാലെറ്റ് ഫ്രോക്കില്‍ അതിമനോഹരിയായി ദീപ്തി സതി. താരത്തിന്റെ പുതിയ ഗ്ലാമറസ് ഫോട്ടോഷൂട്ട് ദൃശ്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഫ്രോക്കിൽ അതീവ ഗ്ലാമറസായാണ് താരം എത്തുന്നത്. വസ്ത്രത്തിനിണങ്ങുന്ന രീതിയിൽ ഇരുകൈകളിലും ലെയ്സും അണിഞ്ഞിരിക്കുന്നു.
വേവി ഹെയര്‍ സ്റ്റൈലിലും മിനിമല്‍ മേക്കപ്പിലുമാണ് താരം. ന്യൂഡ് ഷെയ്ഡാണ് ലിപ്സ്റ്റിക്. കമ്മൽ മാത്രമാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. യദുകൃഷ്ണനാണ് ഫോട്ടോ പകർത്തിയിരിക്കുന്നത്. സമൂഹമാധ്യമത്തിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം ആരാധക ശ്രദ്ധ നേടി.