ADVERTISEMENT

എയർ ഇന്ത്യ ജീവനക്കാര്‍ക്ക് ഇനിതൊട്ട് പുത്തന്‍ യൂണിഫോം. 60 വർഷത്തെ എയർ ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് ജീവനക്കാരുടെ യൂണിഫോം മാറ്റുന്നത്. പൈലറ്റുമാരുടെയും കാബിൻ ക്രൂ അംഗങ്ങളുടെയും പുതിയ യൂണിഫോം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടു. പ്രമുഖ ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്രയാണ് പുതിയ യൂണിഫോം രൂപകൽപ്പന ചെയ്തത്. 

air-india2

കാബിൻ ക്രൂ അംഗങ്ങളായ വനിതകൾക്ക് മോഡേൺ രീതിയിലുള്ള ഓംബ്രെ സാരിയും പുരുഷൻമാർക്ക് ബന്ദ്ഗാലയും പൈലറ്റുമാർക്ക് കറുത്ത നിറത്തിലുള്ള സ്യൂട്ടുകളാണ് ഒരുക്കിയത്. ‘‘എയർ ഇന്ത്യയുടെ യൂണിഫോം രൂപകൽപന ചെയ്യാനുള്ള അവസരം ലഭിച്ചതിൽ അഭിമാനമുണ്ട്. ഇന്ത്യയുടെ പാരമ്പര്യവും സത്തയും ഉൾക്കൊള്ളുന്ന വസ്ത്രം ഡിസൈൻ ചെയ്യാനാണ് ശ്രമിച്ചത്.’’- ഡിസൈനർ മനീഷ് മൽഹോത്ര പറയുന്നു. 

air-india3
ADVERTISEMENT

വനിതാ കാബിൻ ക്രൂ അംഗങ്ങളുടെ യൂണിഫോമിൽ ഝരോഖ പാറ്റേണുകളുള്ള റെഡി-ടു-വെയർ ഓംബ്രെ സാരിയും ബ്ലൗസും ബ്ലേസറും ഉൾപ്പെടുന്നു. ജീവനക്കാർക്ക് സൗകര്യപ്രദമായ രീതിയിൽ റെഡി-ടു-വെയർ സാരികൾ പാന്റിനൊപ്പവും ധരിക്കാം. പുരുഷൻമാരുടെ സ്യൂട്ടുകളിൽ ഗോൾഡൻ ബട്ടൻ നൽകിയിട്ടുണ്ട്. വസ്ത്രത്തിൽ എയർ ഇന്ത്യയുടെ പുതിയ ലോഗോയായ വിസ്തയും ചേർത്തിട്ടുണ്ട്. എയർ ഇന്ത്യയുടെ ആദ്യ എയർബസ് എ350 ന്റെ സർവീസ് ആരംഭിക്കുന്നതോടെയാണ് ജീവനക്കാർ പുതിയ യൂണിഫോമിലേക്ക് മാറുക.

air-india5

‘പൈലറ്റിന്റെയും ക്യാബിൻ ക്രൂവിന്റെയും പുതിയ യൂണിഫോം ഞങ്ങൾ പുറത്തുവിടുന്നു. എയർ ഇന്ത്യയുടെ സമ്പന്നമായ ചരിത്രത്തിന്റെ അടയാളവും ശോഭനമായ ഭാവിയുടെ വാഗ്ദാനവുമാണ് ഈ വസ്ത്രങ്ങൾ. ഇന്ത്യയിലെ പ്രമുഖ ഡിസൈനർ മനീഷ് മൽഹോത്ര വിഭാവനം ചെയ്ത ഈ യൂണിഫോമുകളിൽ ചുവപ്പ്, ഡാർക്ക് പർപ്പിൾ, ഗോൾഡൻ എന്നീ നിറങ്ങളാണ് ചേരുന്നത്.  ഇവ ആത്മവിശ്വാസമുള്ളതും ഊർജസ്വലവുമായ പുതിയ ഇന്ത്യയെ പ്രതിനിധീകരിക്കുന്നു.’- പുതിയ യൂണിഫോം പങ്കുവച്ച് എയർലൈൻ എക്‌സിൽ കുറിച്ചു. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT