Thursday 07 November 2019 04:22 PM IST : By സ്വന്തം ലേഖകൻ

കൺമണിയെ ഒരുക്കാം സുന്ദരി മാലാഖയായി; കുഞ്ഞുടുപ്പുകൾക്കായി ‘ഫേ’ കളക്ഷൻസ്! ചിത്രങ്ങൾ

faye5

ഫേ എന്നാൽ ഫെയറി. പെൺമക്കളെ സുന്ദരിയായൊരു ഫെയറിയായി കാണാൻ ഏത് അച്ഛനമ്മമാരാണ് ആഗ്രഹിക്കാത്തത്? എപ്പോഴുമില്ലെങ്കിലും കല്യാണങ്ങൾക്കോ ബെർത്ഡേ പാർട്ടിയിലോ അവളൊരു സുന്ദരി മാലാഖയായി എല്ലാവരുടെയും ശ്രദ്ധ നേടണം. അവളുെട കുഞ്ഞുടുപ്പ് പിടിച്ചു നോക്കി ‘ഹായ്, കൊള്ളാല്ലോ’ എന്നു പറയുമ്പോള്‍ മനസ്സിൽ അഭിമാനിക്കണം, സന്തോഷിക്കണം എന്നൊക്കെ ആഗ്രഹം തോന്നും.

ആ ആഗ്രഹങ്ങൾ അനുഭവിച്ച ഒരച്ഛനും അമ്മയും സ്വന്തം പെൺമക്കൾക്കു സ്വന്തമായി ഡിസൈനുണ്ടാക്കി കുപ്പായങ്ങൾ തുന്നി. പല അച്ഛനമ്മമാരുടെയും ഹൃദയങ്ങൾ ആ കുഞ്ഞുടുപ്പുകളിൽ ഉടക്കി. ആ മനസ്സറിഞ്ഞ് മക്കൾക്കു വേണ്ടി തയാറാക്കിയ ഡിസൈനുകൾ അവര‍ിലെത്തിച്ചു. പതിയെ ഇന്ത്യയിലും വിദേശങ്ങളിലും വരെയെത്തി ആ കുഞ്ഞുടുപ്പുകൾ. ഇന്നത് ബെംഗളുരുവിൽ നിന്ന് പെൺകുട്ടികൾക്കു മാത്രമുള്ള പാർട്ടി വെയർ ഡ്രസ്സുകളിലെ ആദ്യ ബ്രാൻഡായ ഫേ  എന്ന പേരിൽ നിങ്ങളിലുമെത്തുന്നു.

സിംപിൾ, എലഗന്റ്, ക്ലാസി

കൊച്ചിക്കാരനായ ജോസ് ജോണും ഭാര്യ ട്വിങ്കിളുമാണ് മക്കൾക്കു വേണ്ടി സ്വന്തമായി കുപ്പായം തുന്നിയുണ്ടാക്കിയ ആ അച്ഛനമ്മമാർ. ‘പെൺകുട്ടികൾക്കും ആൺകുട്ടികൾക്കുമുള്ള ഡ്രസ്സുകൾ ലഭിക്കുന്ന ബുട്ടീക്കുകൾ ഏറെയുണ്ട്. പക്ഷേ, പെൺകുട്ടികളുടെ പാർട്ടിവെയറുകൾക്കു മാത്രമായി ഒരു ബ്രാൻഡ് ഇന്ത്യയിൽ ഇതാദ്യമാണ്. ഞങ്ങൾ തന്നെ ഡിസൈൻ ചെയ്ത് നിർമിച്ചെടുക്കുന്ന ഡ്രസ്സുകളാണ്. ബുട്ടീക്കുകൾ കസ്റ്റമൈസ്ഡ് ഡിസൈനുകൾക്കനുസരിച്ച് ഡ്രസ്സുകൾ തയാറാക്കി നൽകുമ്പോൾ ഞങ്ങൾ‍ കസ്റ്റമൈസ്ഡ് ഡ്രസ്സുകളല്ല, ഞങ്ങളുടെ സ്വന്തം ഡിസൈനുകളാണ് കസ്റ്റമേഴ്സിന് നൽകുന്നത്. പെൺകുട്ടികൾക്കുള്ള സിംപിൾ, ക്ലാസി , എലഗന്റ് സ്റ്റൈലിലുള്ള വെസ്റ്റേൺ പാറ്റേൺ പാർട്ടി ഡ്രസ്സുകളാണ് ഫേയുടേത്. ’ ജോസ് പറയുന്നു.

faye1

‘ആറു മാസം മുതൽ പത്തു വയസ്സു വരെയുള്ള കുട്ടികൾക്കുള്ള ഡ്രസ്സുകളാണ് ഇതുവരെ തയാറാക്കിയിരുന്നത്. ഡിമാൻഡ് വന്നതനുസരിച്ച് ഇപ്പോൾ മൂന്നു മാസം മുതലുള്ള കുട്ടികൾക്ക് പാർട്ടി ഡ്രസ്സുകൾ ചെയ്യുന്നുണ്ട്. പത്തു വയസ്സ് പതിനാറായി ഉയർന്നിട്ടുമുണ്ട്.

ആർക്കും എത്തിപ്പിടിക്കാനാകാത്ത ഉയരത്തിലല്ല ഫേ. അന്നും ഇന്നും. എന്നെയും ഭാര്യയെയും പോലെ, മക്കളുെട വസ്ത്രങ്ങൾ സൗന്ദര്യപരമായും ക്വാളിറ്റിയിലും വേറിട്ടു നിൽക്കണമെന്നാഗ്രഹിക്കുന്നവരാണ് എന്നും ഞങ്ങളെത്തേടിയെത്തിയിട്ടുള്ളത്. മറ്റു സംസ്കാരങ്ങളെക്കുറിച്ചും വസ്ത്രധാരണരീതികളെക്കുറിച്ചും അറിയാവുന്നവർ സിംപിൾ ക്ലാസി ഡ്രസ്സുകൾ അന്വേഷിച്ചെത്തുന്നത് ഞങ്ങളുടെ അടുത്താണ്.’

faye6

ഫേയുടെ പ്രോമിസ്

ഞങ്ങളുടെ ഉടുപ്പുകൾ അണിയുന്ന കുഞ്ഞുങ്ങൾക്ക് നൂറുശതമാനം കംഫർട്ട് കിട്ടാനായി ഞങ്ങൾ നൽകുന്ന ശ്രദ്ധ. പിന്നെ ഞങ്ങളുടെ ബ്രാൻഡിന്റെ സ്വീകാര്യത. അതുതന്നെയാണ് ഞങ്ങൾ നൽകുന്ന ഉറപ്പ്.

ന്യൂ ബോൺ ബേബീസിന് പാർട്ടിവെയറുകൾ ഇട്ടുകൊടുക്കുമ്പോൾ അത് പരമാവധി കംഫർട്ടബിൾ ആയിരിക്കണം. ഇല്ലെങ്കിൽ പിന്നീട് അവരത് ഇടാൻ സമ്മതിക്കില്ല. അതുകൊണ്ട് കുഞ്ഞു കുട്ടികളുടെ ഡ്രസ്സുകളുടെ കാര്യത്തിൽ ഏറെ ശ്രദ്ധ കൊടുത്താണ് തയ്ക്കുന്നത്. പുറത്തെ മെറ്റീരിയൽ എന്തായാലും കുഞ്ഞുങ്ങളുടെ ശരീരത്തിൽ തട്ടുന്ന ഭാഗത്തെല്ലാം ലൈനിങ് കൊടുക്കുന്നത് ശുദ്ധമായ കോട്ടൺ തുണികൊണ്ടാണ്.  പ്രൊഡക് ഷൻ ലെവലിലും വെയർഹൗസ് വിഭാഗത്തിലും രണ്ട് ലെവൽ ക്വാളിറ്റി ചെക്ക് കഴിഞ്ഞാണ് ഫേയുടെ ഉടുപ്പുകൾ കസ്റ്റമറുടെ കൈകളിലെത്തുന്നത്.

ഫേയുടെ ഡ്രസ്സുകൾ കണ്ട് ഒരിക്കലും നിങ്ങൾ ആശ്ചര്യപ്പെടണമെന്നില്ല. പക്ഷേ, അതണിഞ്ഞു വരുന്ന കുഞ്ഞിനെക്കണ്ട് വൗ എന്ന് പറയാത്തവരുണ്ടാവില്ല. അതാണ് ഞങ്ങൾ തരുന്ന വാഗ്ദാനം. അത് ഫേ ഡ്രസ്സസ്സിന്റെ ട്രെൻഡി ആയ സ്റ്റെെലുകളും കട്ടും ഡിസൈനർ ഫിറ്റും കാരണമാണ്. അതുകൊണ്ട് ഫേയുടെ ഡ്രസ്സുകൾ ധൈര്യമായി സമ്മാനിക്കാവുന്നൊരു ഗിഫ്റ്റ് കൂടിയാണ്.

faye3

ഡ്രസ്സിങ് അപ് ലിറ്റിൽ ഗേൾസ്

കേരളത്തിന്റെ അഭിരുചി എന്നും വേറിട്ടു നിൽക്കുന്നതാണല്ലോ. മലയാളികൾക്കു കുറച്ചുകൂടി സിംപിൾ ആൻഡ് എലഗന്റ് സ്റ്റൈൽ ഡ്രസ്സുകളോടാണ് താൽപര്യം. രണ്ട് പെൺകുട്ടികളുള്ള ഞങ്ങളുടെയും താൽപര്യം അത്തരം ഡ്രസ്സുകളായിരുന്നു. അങ്ങനെ നമ്മുടെ ഇഷ്ടമനുസരിച്ചുള്ള ഉടുപ്പുകൾ ഭാര്യ മക്കൾക്കു വേണ്ടി ഡിസൈൻ ചെയ്തു തുടങ്ങി. അവരത് അണിഞ്ഞ് പാർട്ടികൾക്കു പോകുമ്പോൾ പലരും നന്നായിട്ടുണ്ടെന്നു പറയുമായിരുന്നു. അങ്ങനെ ഞങ്ങൾ ഇത്തരമൊരു സംരംഭത്തെക്കുറിച്ച് ആലോചിച്ചു. ആയിടയ്ക്ക് ഐടി മേഖലയല്ല എനിക്കു പറഞ്ഞിട്ടുള്ളത്, സ്വന്തമായി എന്തെങ്കിലും ചെയ്യണം എന്നൊക്കെ എനിക്കും തോന്നിത്തുടങ്ങിയിരുന്നു. പതിയെ ഞാൻ ജോലി വിട്ടു.

ട്വിങ്കിളിനും കോർപറേറ്റ് കമ്പനിയിൽ കമ്യൂണിക്കേഷൻ പിആർ ജോലിയുണ്ടായിരുന്നു. എന്തെങ്കിലും സ്വന്തമായി ചെയ്യുകയാണെങ്കിൽ ഞങ്ങൾ ഒരുമിച്ചു ചെയ്യണമെന്നായിരുന്നു ആഗ്രഹം.  പത്തുവർഷം കഴിഞ്ഞ് ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ ഏറെ സന്തോഷം തോന്നുന്നു.  ഡിസൈനിങ് ടീമിനെ നയിക്കുന്നത് ട്വിങ്കിൾ   ആണ്. കസ്റ്റമറുടെ ഭാഗത്തു നിന്ന് ചിന്തിച്ച് അവരുെട ആവശ്യങ്ങൾക്കനുസരിച്ച് ഡിസൈനുകളെക്കുറിച്ച് അഭിപ്രായം പറയുന്നതും മാറ്റങ്ങൾ ആവശ്യമുണ്ടെങ്കിൽ അറിയിക്കുന്നതും ഞാനാണ്.

‘ഐബിഎമ്മിലെ ജോലിയുടെ ഭാഗമായി പല വിദേശരാജ്യങ്ങളിലും യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ട്. അപ്പോഴാണ് മനസ്സിലായത് ഇവിടെ നമ്മൾ പാർട്ടി ഡ്രസ് എന്നു പറയുന്നതല്ല യഥാർഥത്തിലുള്ള പാർട്ടി ഡ്രസുകൾ എന്ന്. കാരണം ഇന്ത്യയിൽ മിക്കയിടത്തും പ്രത്യേകിച്ച് ഉത്തരേന്ത്യയിലും ഹൈദരാബാദ് പോലുള്ള സ്ഥലങ്ങളിലും  പെൺകുട്ടികൾക്കുള്ള പാർട്ടി ഡ്രസ്സുകൾ എന്നു പറയുന്ന വിഭാഗത്തിൽ ഏറെയും അലങ്കാരപ്പണികൾ കൂടുതലുള്ള, മിന്നിത്തിളങ്ങുന്ന, കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങളിലുള്ള ഡ്രസ്സുകളാണ്. അതല്ലാതെയും പാർട്ടി ഡ്രസ്സുകളുണ്ട് എന്നെനിക്കു മനസ്സിലാക്കിത്തന്നത് യാത്രകളാണ്.’

faye2

ആളുകളുടെ പ്രതികരണവും ഡിസൈനുകളോടുള്ള സ്വീകരണവും മാർക്കറ്റിന്റെ സ്വഭാവവുമൊക്കെ നേരിട്ടറിയാനായി ചെറിയ എക്സിബിഷനുകൾ നടത്തുകയാണ് ആദ്യം ഞങ്ങൾ ചെയ്തത്.  2010–11 ൽ ഓൺലൈൻ ആയിട്ടായിരുന്നു തുടക്കം (https://www.faye.in/). ആമസോൺ പോലുള്ള വമ്പൻ കമ്പനികളും ഓൺലൈൻ സെയ്‌ലും അന്നുണ്ടായിരുന്നില്ല. അതുകൊണ്ട് ഇന്ത്യയ്ക്കു പുറത്തു നിന്നു പോലും അന്വേഷണങ്ങളും ആവശ്യക്കാരുമുണ്ടായി. തുടക്കത്തിൽ കിട്ടിയ ആ സ്നേഹം ഞങ്ങൾക്കു പ്രചോദനമായി. 2013ൽ ബെംഗളുരുവിൽ ആദ്യത്തെ സ്റ്റോർ തുടങ്ങി. അതു വളർന്ന് ബെംഗളുരുവിൽ ഇപ്പോൾ നാല് സ്റ്റോറായി. ബെംഗളുരുവിനു പുറത്ത് ആദ്യ ഷോപ്പാണ് കൊച്ചി കലൂർ– കടവന്ത്ര റോഡിലേത്.

 മലയാളികളാണ് ഫേയുടെ പ്രിയപ്പെട്ട കസ്റ്റമേഴ്സ്. അതുകൊണ്ടു തന്നെയാണ് ബെംഗളുരുവിന് പുറത്തെ ആദ്യ സ്റ്റോർ കൊച്ചിയിലാക്കിയതും. ഫേയുടെ ആദ്യ ഫ്രാഞ്ചൈസി ബെംഗളുരുവിൽ ആരംഭിച്ചു കഴിഞ്ഞു.  ഡ്രസ്സിങ് അപ് ലിറ്റിൽ ഗേൾസ് എന്ന ലക്ഷ്യം വച്ച് ഡ്രസ് തയ്ച്ചിരിക്കുന്ന അതേ മെറ്റീരിയൽ കൊണ്ട് മാച്ചിങ് ഷൂസും ഹെയർ ആക്സസറീസും ഇപ്പോൾ സ്റ്റോറുകളിലുണ്ട്.

Address: @ KK Road, Cochin, Kerala Faye, 64/2382, Ground Floor, Bavasons Square, Kaloor Kadavantra Road, Cochin - 682017

Phone: 0484-4865459

Website:  https://www.faye.in/

 

Tags:
  • Latest Fashion
  • Fashion