ADVERTISEMENT

സ്ത്രീ സ്വാതന്ത്ര്യം, ലിംഗ സമത്വം എന്നീ ആശയത്തിലൂന്നി ‘18 ഷേഡ്‌സ് ഓഫ് ബ്ലാക്’ എന്ന ക്യാംപെയ്ൻ ലോക ശ്രദ്ധ നേടുന്നു.  രാജ്യത്തെ പ്രമുഖ സാരി ഡിസൈനറായ ഷർമിള നായർ ആണ് ഈ ആശയത്തിന് പിന്നിൽ. ശബരിമല വിഷയത്തില്‍ ഒരു കൂട്ടം സ്ത്രീകള്‍ സ്വീകരിച്ച നിലപാടാണ് ഇത്തരമൊരു ആശയത്തിലേക്ക് തന്നെ നയിച്ചതെന്ന് ഷര്‍മിള പറയുന്നു. 18 സ്ത്രീകളുടെ അനുഭവങ്ങൾ 18 വിഡിയോകളിലൂടെ 18 ദിവസങ്ങളിലായാണ് പങ്കുവയ്ക്കുന്നത്.

നടി അനു മോള്‍, എഴുത്തുകാരി ലക്ഷ്മി രാജീവ്, കവയിത്രി സൗമ്യ രാധാ വിദ്യാധര്‍, മാധ്യമ പ്രവര്‍ത്തക ഗീത ബക്ഷി, ഡോ. ഐശ്വര്യ യുദി, സ്വാതി ജഗതീഷ്, പ്രിയ ശിവദാസ്, നന്ദിനി ജയരാജ്, സോണിക നായര്‍, സോലി സോമനാഥ്, സ്മിത നായിക്, ഇന്ദു ജയറാം, രമ്യ ശശീന്ദ്രന്‍, കെ പി സന്ധ്യ, ജെ ദേവിക, പാർവതി കൃഷ്ണന്‍, ഷൈലജ, സിന്ധു നായര്‍ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള 18 സ്ത്രീകളാണ് ‘18 ഷേഡ്‌സ് ഓഫ് ബ്ലാക്കി’ലൂടെ അനുഭവം പങ്കുവയ്ക്കുന്നത്.

ADVERTISEMENT

ഇതിനോടകം ആറോളം സ്ത്രീകൾ അനുഭവം പങ്കുവച്ചു കഴിഞ്ഞു. കറുപ്പിന്റെ 18 ഷേഡുകളില്‍ ഉള്ള കൈത്തറി സാരികളാണ് 18 സ്ത്രീകൾക്കായി ഷർമിള ഒരുക്കിയിരിക്കുന്നത്. ശബരിമല വിഷയത്തെ സൂചിപ്പിക്കാനാണ് ഷര്‍മിള 18 എന്ന എണ്ണവും കറുപ്പ് നിറവും പ്രത്യേകമായി തിരഞ്ഞെടുത്തത്. 

ശബരിമല വിഷയത്തില്‍ സ്ത്രീകൾ നേരിട്ട ലിംഗസമത്വമാണ് ‘18 ഷേഡ്‌സ് ഓഫ് ബ്ലാക്കി’ന്റെ പിറവിക്ക് കാരണമായത്. ശബരിമല വിഷയത്തെ സംബന്ധിച്ച് സ്ത്രീകള്‍ക്കിടയില്‍ അഭിപ്രായ സര്‍വേ ഷര്‍മിള നടത്തിയിരുന്നു. ഒമ്പത് മാസം നീണ്ട തയാറെടുപ്പിന് ഒടുവിലാണ് ആശയം പൂർണ്ണമായും ആളുകളിലേക്ക് എത്തിച്ചത്. അമ്പതോളം സ്ത്രീകളിൽ നിന്നാണ് 18 പേരെ തിരഞ്ഞെടുത്തത്.

ADVERTISEMENT

1.

_109460220_day_04main01122

2.

_109461012_day_06main01
ADVERTISEMENT

3.

_109461249_day11_011main

4.

_109461014_day_08main01101

5.

_109475370_day_09main6

6.

_109461017_frame-1_day13
ADVERTISEMENT