Wednesday 28 August 2019 02:54 PM IST : By സ്വന്തം ലേഖകൻ

ടോപ് മാത്രമല്ല ബോട്ടവും ബ്യൂട്ടിഫുളാകട്ടെ! ലെഗ്ഗിങ്സിലും പലാസ്സോയിലും ക്യൂലോറ്റുകളിലും വ്യത്യസ്തത പരീക്ഷിക്കാൻ വൈകേണ്ട

go-colour4432

ഓരോ ഓണത്തിനും മാവേലിമന്നൻ കേരളക്കര സന്ദർശിക്കാൻ വരുന്നു എന്നത് ഇന്നും മലയാളികളുടെ ഓർമയിൽ സജീവമായി നിലനിൽക്കുന്ന പാരമ്പര്യമാണ്. ഈ കാലങ്ങൾക്കിടയിൽ അനേകപാരമ്പര്യങ്ങൾ യാതൊരു മാറ്റവും കൂടാതെ പിന്തുടരപ്പെടുന്നു. എന്നാൽ മറ്റു ചിലതിനു, അവയുടെ തനതുഭാവങ്ങൾ ചോർന്നുപോവാതെ, കാലം പുതുമകൾ വരുത്തിയിട്ടുണ്ട്. ഓണക്കാലത്ത് മലയാളക്കരമുഴുവനും വെള്ളനിറവും സ്വർണക്കരയുംകൊണ്ട് നിറയും. നിങ്ങൾ ഓണം ഉല്ലസിച്ചാഘോഷിക്കുമ്പോൾ നിങ്ങളുടെ വസ്ത്രശേഖരങ്ങളിൽ അൽപം പുതുമകൊണ്ടുവരുന്നത് നന്നായിരിക്കും അല്ലെ?

ഇന്ത്യയിലെ മുൻനിര ബോട്ടംവെയർ ബ്രാൻഡായ Go Colors! അവതരിപ്പിക്കുന്നു ഏറ്റവും പുതിയ ഓണം ഉത്സവശ്രേണി. Go Colors! അറിയപ്പെടുന്നത് അതൊരുക്കിയിരിക്കുന്ന വിശാലമായ ബോട്ടംവെയർ ശ്രേണിയാലാണ്. ഓണാഘോഷങ്ങൾക്കു കൂടുതൽ ഊർജ്ജംപകരുന്നതിനായി 120 നിറങ്ങളിലും, 40 സ്റ്റൈലിലും അവ ഒരുക്കിയിരിക്കുന്നു. ഓരോ വനിതയുടെയും വസ്ത്രശേഖരങ്ങൾക്ക് ആവശ്യമായത് ഇവയിലുണ്ട്.

സമയത്തെ അതിജീവിച്ച ക്ലാസ്സിക്കുകളായ ലെഗ്ഗിങ്‌സും ചുരിദാറും മുതൽ, ഓഫിസിൽ ധരിക്കുന്നതിനുള്ള ട്രൗസറുകളുടെയും പാന്റ്സിന്റെയും ശേഖരവും, അതോടൊപ്പം ഓഫിസിലും പാർട്ടികൾക്കും ഒരുപോലെ യോജ്യമായ ജെഗ്ഗിങ്‌സും, പലാസ്സോകളും, ക്യൂലോറ്റുകളുമടങ്ങിയ പാർട്ടിവെയറുകളും Go Colors! അവതരിപ്പിക്കുന്നുണ്ട്. ആഘോഷവേളകൾക്കും, വൈകുന്നേരങ്ങളിലെ ഒത്തുചേരലുകൾക്കും, പാർട്ടികൾക്കുമായി ഷിമ്മർ ലെഗ്ഗിങ്‌സുകളുടെയും, തിളക്കമുള്ള പലാസ്സോകളുടെയും, പാന്റ്സിന്റെയും പ്രത്യേകശ്രേണിയും ഒരുക്കിയിരിക്കുന്നു. ഇനി ആർക്കെങ്കിലും ഇന്ത്യൻ, പാശ്ചാത്യ ശൈലികൾ ഒത്തിണങ്ങുന്ന വസ്ത്രങ്ങളാണ് ഇഷ്ടമെങ്കിൽ ധോത്തി സൽവാറുകളും, പാട്ടിയാലകളും നിർബന്ധമാണ്. കുട്ടികൾക്കും, പ്ലസ് സൈസിലുള്ളവർക്കും ബോട്ടംവെയറുകളുടെ വലിയശേഖരം ലഭ്യമാണ്. എല്ലാ വിശേഷാവസരങ്ങൾക്കുമുള്ള ബോട്ടംവെയറുകൾ Go Colors! മുന്നോട്ടുവയ്ക്കുന്നുണ്ട്.

ഇതാ ഓണത്തിനായി ഒരുക്കിയിരിക്കുന്ന സവിശേഷ ലുക്കുകൾ. ഇവ നിങ്ങൾക്ക് ഓൺലൈനായും, ഏറ്റവും അടുത്തുള്ള Go Colors! സ്റ്റോറിൽ ചെന്നും കണ്ടറിയാം. സ്വർണനിറം സമൃദ്ധിയുടെയും സൗഭാഗ്യത്തിന്റെയും നിറമായാണ് കരുതപ്പെടുന്നത്. തികച്ചും ആകർഷകമായ Go Colors! ഗോൾഡൻ പലാസോ, ഫാൻസിയായിട്ടുള്ള വെള്ള അല്ലെങ്കിൽ പ്രിന്റുള്ള ക്രീം ടോപ്പുകൾക്കൊപ്പം ധരിക്കുമ്പോൾ, പാരമ്പര്യത്തനിമ ചോർന്നുപോവാത്ത, എന്നാൽ വ്യത്യസ്തതയുള്ള സ്റ്റൈലായിമാറുന്നു. മുടിപിന്നിയിട്ട്, പേളുകൾവച്ച സ്വർണക്കമ്മലും അണിഞ്ഞ്, നിങ്ങളുടെ പ്രിയപ്പെട്ട വള്ളംകളി ടീമിനുവേണ്ടി ആർത്തുവിളിക്കുമ്പോൾ, സുന്ദരമായൊരു പുഞ്ചിരി മുഖത്തണിയുവാൻ മറക്കരുത്.

go-colour1

ഓണപ്പൂക്കളത്തിന് ഏവരുടെയും ഹൃദയത്തിൽ പ്രത്യേകസ്ഥാനമാണുള്ളത്. അത് പരിസരത്തെയാകെ ഊർജ്ജസ്വലമാക്കുക മാത്രമല്ല, ആളുകളെ ഒന്നിപ്പിക്കുകയും സർഗ്ഗാത്മകതയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. പൂക്കളമിടുന്ന തിരക്കുകളിലേക്കു പോകുന്നതോടൊപ്പം നിങ്ങളുടെ വസ്ത്രങ്ങളുടെ കാര്യത്തിലും  അൽപം സർഗ്ഗാത്മകത കൊണ്ടുവരൂ. കടുംചുവപ്പുനിറത്തിലുള്ള ഈ സൽവാർ ധോത്തിയാണ് പൂക്കളമിടുമ്പോൾ ധരിക്കുവാൻ ഞങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത്. ഈ സമ്മിശ്രലുക്കിനുള്ള പ്രചോദനം നിങ്ങളാണ്, ഇത് നിങ്ങൾക്കുവേണ്ടിയാണ്. Go Colors! സൽവാർ ധോത്തി ഏറ്റവും സുഖപ്രദമാണ്, അതേസമയം അതുനിങ്ങൾക്ക് അർഹമായ പ്രശംസ നേടിത്തരുകയും ചെയ്യുന്നു. ഷോർട്ട് കുർത്തിയോടൊപ്പമോ അല്ലെങ്കിൽ എംബ്രോയിഡഡ് ടോപ്പിനോടൊപ്പം നിങ്ങളിതു ധരിക്കുമ്പോൾ, ആ ഭംഗി പൂർണമാകുവാൻ നിങ്ങളുടെ കണ്ണുകളിലെ തിളക്കംമാത്രം മതി.

go-colour4

അത്തംനാളിൽ ഓണാഘോഷങ്ങൾക്ക് തുടക്കംകുറിച്ചുകൊണ്ട് കേരളമാകെ തൃപ്പൂണിത്തുറ അത്തച്ചമയത്തിന് സാക്ഷ്യംവഹിക്കുന്നു. അവിടെ നിങ്ങൾ ഗജവീരന്മാരുടെ ഒന്നിച്ചുള്ളവരവ് കണ്ടുനിൽക്കുമ്പോൾ കുറച്ചുകൂടി പ്രൗഢിയും ആവേശവും ഒപ്പം ചേർക്കൂ. സ്വർണനിറത്തിലുള്ള മെറ്റാലിക് പാന്റുകൾ ഉത്സവാഘോഷങ്ങൾക്കുള്ള കുർത്തയോടൊപ്പം ധരിച്ച് അതോടൊപ്പം ഗോൾഡൻ ലൂപ്പുകളും, മനോഹരമായ ചെരുപ്പുകളും ധരിക്കുന്നത് ആഘോഷങ്ങൾക്ക് കൂടുതൽ നിറങ്ങൾ പകരുന്നു. ഏതുസമയത്തും ഭംഗിയുള്ളവയാണ് മെറ്റാലിക് പാന്റുകൾ, എന്നാൽ ഘോഷയാത്ര കാണുന്നതിനായി നിങ്ങൾ തെരുവുകളിലൂടെ ഓടിച്ചാടി നടക്കുമ്പോഴാവും അവയേറ്റവും സുഖപ്രദം.

go-colour2

ഇളംകാറ്റിൽ ഉലയുന്ന ഒരു പൂവുപോലെ നിങ്ങൾ തുമ്പിതുള്ളലിൽ ആടുമ്പോൾ, ഇതാ റിഹേഴ്സലുകൾക്കു പോവുമ്പോൾ ധരിക്കേണ്ട ഏറ്റവും മികച്ച ലുക്ക്. Go Colors! ഷൈനി പാന്റ്സ്. ആഘോഷങ്ങൾക്കിണങ്ങുന്ന നിറങ്ങളുടെ വലിയൊരു നിരയിൽ ഒരുക്കിയിരിക്കുന്ന ഇവ, സദാചലിച്ചുകൊണ്ടിരിക്കുന്ന നിങ്ങൾക്കായി നിർമിച്ചിരിക്കുന്നു. അതേസമയം ഇവ ഫാഷനെബിളും ഭംഗിയുള്ളതുമാണ്. ഇതിനോടൊപ്പം ഷോർട്ട്കുർത്തയും, സ്വർണാഭരണങ്ങളും, ജിമിക്കിക്കമ്മലും പിന്നെ കൗതുകകരമായ വളകളും ധരിക്കുമ്പോൾ, കൂട്ടത്തിലേറ്റവും ശ്രദ്ധേയയാവുന്നത് നിങ്ങളായിരിക്കും.

go-colour3

ഓണസദ്യ ആസ്വദിച്ച് സമൃദ്ധമായി ഉണ്ണാത്തിടത്തോളം ഓണം പൂർണമാവില്ല. അതുപോലെ ഷിമ്മർ ലെഗ്ഗിങ്‌സില്ലാതെ ഉത്സവാഘോഷങ്ങൾക്കുള്ള നിങ്ങളുടെ വസ്ത്രശേഖരവും പൂർണമാവില്ല. പാരമ്പര്യത്തിൽ പുതിയൊരു പരീക്ഷണത്തിനായി നിങ്ങൾ ആഗ്രഹിക്കുമ്പോൾ, ചെറിയൊരു മിനുസവും, അരയിൽ ഇലാസ്റ്റിക്കുമുള്ള ഷിമ്മർ ലെഗ്ഗിങ്‌സ് ഏറ്റവും പ്രിയപ്പെട്ടതായിമാറുന്നു. ലോങ്ങ് കുർത്തിയോടൊപ്പമോ അല്ലെങ്കിൽ ഷോർട്ട് ടോപ്പുകളോടൊപ്പം ഇതണിഞ്ഞുനോക്കൂ. നിങ്ങളുടെ മുഖത്തെ തിളക്കം ഇവയുടെ ഭംഗി പൂർണമാക്കും. അതിലുമുപരിയായി, ഓണത്തിനുശേഷം ഇവ നിങ്ങൾ വെസ്റ്റേൺ ഷൈനി ടോപ്പുകളോടൊപ്പം ധരിച്ചാൽ പിന്നെ പാർട്ടികൾക്കു മറ്റൊന്നും വേണ്ട.

go-colour5

Go Colors! നിങ്ങൾക്ക് ഓണാശംസകൾ നേരുന്നു. സമൃദ്ധിയും സൗഭാഗ്യവും നിങ്ങളെത്തേടിയെത്തുമ്പോൾ, അവയെ കൈനീട്ടി സ്വീകരിക്കുവാൻ നിങ്ങളുടെ ഏറ്റവും മികച്ച സ്റ്റൈലിൽ ഒരുങ്ങൂ. For more details, please visit...

Tags:
  • Fashion Tips
  • Latest Fashion
  • Fashion
  • Trends