ADVERTISEMENT

ബോളിവു‍ഡില്‍ അരങ്ങുവാഴുന്ന താരപുത്രിമാരില്‍ ശ്രദ്ധേയയാണ് ജാന്‍വി കപൂര്‍. അന്തരിച്ച നടി ശ്രീദേവിയുടേയും ബോണി കപൂറിന്റെയും മൂത്തമകളായ ജാന്‍വി ‘ധടക്’ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. സോഷ്യല്‍ മീഡിയയിൽ സജീവമായ താരം ഫാഷൻ ഫൊട്ടോഷൂട്ട് ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇത്തവണ ജാന്‍വിയുടെ സാരിയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 

സാരിയുടെ വില തന്നെയാണ് ആരാധകരെ ഞെട്ടിച്ചത്. കാഴ്ചയിൽ സിമ്പിളായ സാരിയുടെ വില ഒരു ലക്ഷത്തോളം രൂപയാണ്. സെലിബ്രിറ്റി ഡിസൈനര്‍ തരുണ്‍ തഹലാനിയാണ് ജാന്‍വിയ്ക്കായി സാരി ഡിസൈന്‍ ചെയ്തിരിക്കുന്നത്. 1,09,900 രൂപയാണ് സാരിയുടെ യഥാർത്ഥ വില. ഇത്രയും വില കൂടിയ സാരിയ്ക്ക് പകിട്ട് കുറവാണെന്നാണ് ഫാഷൻ പ്രേമികളുടെ അഭിപ്രായം. താരത്തിന്റെ ലുക്കും സാരിയും അത്രയ്ക്ക് ഇണങ്ങുന്നില്ലെന്നും ആരാധകര്‍ കമന്റ് ചെയ്യുന്നു. 

ADVERTISEMENT

1.

2.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT