ADVERTISEMENT

ഫാഷന്റെ കാര്യത്തിൽ ഒരുപടി മുന്നിലാണ് ബോളിവുഡ് താരങ്ങൾ. അവർ എന്ത് ധരിച്ചാലും അത് മാധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്. ഇത്തവണ കങ്കണ റണൗട്ടിന്റെ ഒരു സാരിയാണ് വാർത്തകളിൽ നിറയുന്നത്. സാധാരണയായി താരങ്ങൾ ഒരിക്കൽ ധരിച്ച വസ്ത്രം വീണ്ടും ഉപയോഗിക്കാറില്ല. ഇനിയെങ്ങനെ ധരിച്ചാൽ സസ്റ്റൈനബിൾ ഫാഷൻ, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ കാരണങ്ങളാണ്  പറയാറുള്ളത്. 

കങ്കണയുടെ സഹോദരി രംഗോലി താരത്തിന്റെ സാരി ധരിച്ചെത്തിയതാണ് ബിടൗണിൽ ചർച്ചയായത്. സഹോദരൻ അക്ഷത്തിന്റെ പ്രീവെഡ്ഡിങ് ചടങ്ങിലായിരുന്നു അത്. ഇത് സസ്റ്റൈനബിൾ ഫാഷനാണെന്ന് പറഞ്ഞ് നിരവധി റിപ്പോർട്ടുകളും വന്നു. എന്നാൽ സംഭവത്തെ കുറിച്ച് വളരെ രസകരമായാണ് കങ്കണ പ്രതികരിച്ചത്. തന്റെ സാരി വാങ്ങിയശേഷം തിരിച്ചുതരാത്തത് സസ്റ്റൈനബിൾ ഫാഷന്‍ അല്ല കൈവശപ്പെടുത്തലാണ് എന്നായിരുന്നു കങ്കണ സോഷ്യൽ മീഡിയയിൽ കുറിച്ചത്. 

ADVERTISEMENT

‘‘സ്വന്തം വസ്ത്രം വീണ്ടും ധരിക്കുമ്പോഴാണ് അത് സസ്റ്റൈനബിൾ ഫാഷൻ ആകുന്നത്. എന്നാൽ നിങ്ങൾ സഹോദരിയുടെ പ്രിയപ്പെട്ട വസ്ത്രം ഒരു തവണ മാത്രമേ ധരിക്കൂ എന്നു വാക്ക് നൽകി കടം വാങ്ങിക്കുകയും അത് തിരിച്ചു നൽകാതിരിക്കുകയും ചെയ്യുന്നതിനെ കൈവശപ്പെടുത്തൽ എന്നാണ് പറയുക.’’– കങ്കണ രസകരമായ കുറിപ്പിൽ പറയുന്നു.

1.

View this post on Instagram

.... And it continued !! ❤️❤️❤️

A post shared by Rangoli Chandel (@rangoli_r_chandel) on

ADVERTISEMENT

2.

View this post on Instagram

Kangana’s look for her brothers Badhai 🥰

A post shared by Kangana Ranaut (@kanganaranaut) on

3.

ADVERTISEMENT
ADVERTISEMENT