പാട്ടുകാർ പലപ്പോഴും സ്‌റ്റൈൽ ഐക്കൺ കൂടിയാവാറുണ്ട്. അത്തരത്തിൽ ആരാധകരുടെ പ്രിയപ്പെട്ട താരമാണ് കാവ്യ അജിത്. ഹെയർ സ്റ്റൈൽ കൊണ്ടും തന്റെ ഡ്രസിങ് സ്‌റ്റൈൽ കൊണ്ടും എല്ലാം എല്ലാവരുടെയും ശ്രദ്ധ ആകർഷിക്കാൻ തക്കതായ ഒരു മാജിക് പവർ കാവ്യക്കുണ്ട്. താരം പങ്കു വെക്കുന്ന ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ ആരാധകർ അന്വേഷിക്കുന്നതും കാവ്യയുടെ ഡ്രെസ്സുകളെ കുറിച്ച് തന്നെ. " പലരും ചോദിക്കാറുണ്ട് സ്‌റ്റൈലിംഗ് ചെയ്യുന്നതിനെ കുറിച്ചും, രണ്ടു ഡ്രെസ്സുകൾ തമ്മിൽ മിക്സ് മാച്ച് ചെയ്യുന്നതിനെക്കുറിച്ചുമെല്ലാം. സത്യം പറഞ്ഞാൽ ഞാൻ എന്റെ കയ്യിലുള്ള ചെറിയ ആക്‌സെസറീസ് ഉപയോഗിച്ച് പുതിയ സ്റ്റൈലിങ് പരീക്ഷിക്കുകയാണ് ചെയ്യാറ്. ഇപ്പൊ കുറച്ചു ദിവസം അടുപ്പിച്ചു വീട്ടിലിരുന്നപ്പോൾ കുറച്ചു സ്റ്റൈലിംഗ് പ്രേക്ഷകരുമായി പങ്കു വെക്കണമെന്ന് തോന്നി.
പാട്ടുപോലെ തന്നെ നന്നായി ഒരുങ്ങുന്നതും ഡ്രസ്സ് ചെയ്യുന്നതും എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഓരോ സ്‌റ്റേജ് ഷോയിലും ഡ്രസിങ് ചെയ്യുന്നതും എന്നെ ഒരുപാട് എക്സൈറ്റ് ചെയ്യിക്കാറുണ്ട്. മാത്രമല്ല നന്നായി ഡ്രസ്സ് ചെയ്‌താൽ എനിക്ക് പാട്ട് പാടാനുള്ള കോൺഫിഡൻസ് ഇരട്ടിയാകും. കാവ്യ പറയുന്നു.

പിന്നെ വീട്ടിൽ ആണെകിലും വെറുതെ ഇരിക്കാൻ ബുദ്ധിമുട്ടാണ്. അപ്പൊ പിന്നെ കയ്യിലുള്ള ഫാഷൻ ടിപ്സൊക്കെ ഒന്ന് പങ്കു വെക്കണമെന്ന് തോന്നി എന്നെ പോലെ ബോറടിക്കുന്നവർ ഉണ്ടെങ്കിൽ അവർക്കും ഒരു സമയം പോക്കാണല്ലോ. നിങ്ങളും പരീക്ഷിച്ചു നോക്കൂ...
