Monday 15 March 2021 04:18 PM IST : By സ്വന്തം ലേഖകൻ

ലോലിപോപ്പ് നിറങ്ങളിൽ തിളങ്ങി മഹിമ നമ്പ്യാർ; ക്യൂട്ട് ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

manigg44rainnn

മഞ്ഞ ടോപ്പും ലോലിപോപ്പ് നിറത്തിലുള്ള പലാസോയും അണിഞ്ഞ് ക്യൂട്ട് ലുക്കിൽ മഹിമ നമ്പ്യാർ. താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ആരാധകർ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. നുറ ഫോട്ടോഗ്രാഫിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

പതിനഞ്ചാം വയസ്സിൽ ‘കാര്യസ്ഥൻ’ എന്ന ദിലീപ് ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് മഹിമ നമ്പ്യാർ. പിന്നീട് തമിഴിൽ കൈനിറയെ ചിത്രങ്ങൾ. മമ്മൂട്ടിയുടെ ‘മധുരരാജ’യിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു ഈ സുന്ദരിക്കുട്ടി.

1.

2.

3.

Tags:
  • Celebrity Fashion
  • Fashion