ADVERTISEMENT

അമ്പത്തിനാലാമത്തെ വയസ്സിലും ബോളിവുഡിന്റെ സൗന്ദര്യറാണിയാണ് മാധുരി ദീക്ഷിത്. സൗന്ദര്യത്തിനും പകിട്ടിനും ഒട്ടും മങ്ങലേൽക്കാതെ സ്റ്റൈലിഷ് ചിത്രങ്ങളുമായി ആരാധകരെ ആവേശത്തിലാക്കുകയാണ് മാധുരി. കഴിഞ്ഞ ദിവസം താരത്തിന്റെ മനോഹരമായ ലെഹങ്കയിലാണ് ഫാഷൻ പ്രേമികളുടെ കണ്ണുടക്കിയത്.

സ്റ്റൈലിഷ് ലെഹങ്കയിലുള്ള താരത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി. വെള്ളയും ഗോൾഡനും നിറങ്ങൾ ചേരുന്ന ലെഹങ്ക കാഴ്ചയിൽ മാത്രമല്ല, വിലയിലും താരമാണ്. അഞ്ചു ലക്ഷം രൂപയാണ് ഈ ഷിഫോൺ ചിക്കൻഗാരിയുടെ വില. സെലിബ്രിറ്റി ഫാഷൻ ഡിസൈനർ തരുൺ തഹിലിയാനിയുടെ കലക്‌ഷനിൽ നിന്നുള്ളതാണ് ലെഹങ്ക.

ADVERTISEMENT

എംബ്രോയ്ഡറിയും ബീഡ്സ് വർക്കുകളും ലെഹങ്കയെ കൂടുതൽ മനോഹരമാക്കുന്നു. സ്വപ്നം കാണുന്നത് ഒരിക്കലും നിർത്തരുത് എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് മാധുരി കുറിച്ചത്. 

1.

ADVERTISEMENT

2.

3.

ADVERTISEMENT
ADVERTISEMENT