ഫാഷനിലും സ്റ്റൈലിങ്ങിലും വിട്ടുവീഴ്ചയില്ലാതെ ബോളിവുഡ് താരമാണ് മാധുരി ദീക്ഷിത്. സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവച്ച പുതുപുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ തരംഗമാകുന്നത്. ‘സൂപ്പര്‍ സ്റ്റൈലിഷ് മാധുരി’ എന്നാണ് ചിത്രങ്ങള്‍ക്ക് താഴെ ഒരു ആരാധകന്‍ കുറിച്ചത്.
ഗോള്‍ഡന്‍ വര്‍ക്കുകള്‍ നിറഞ്ഞ നീളന്‍ ഫ്രോക്കില്‍ മനം കവരുകയാണ് താരം. പോണി ടെയ്ല്‍ ഹെയര്‍ സ്റ്റൈലിലും മിനിമല്‍ മേക്കപ്പിലും യങ് ലുക്കിലാണ് മാധുരി. പച്ചയും വെള്ളയും കല്ലു പതിപ്പിച്ച കമ്മലാണ് പ്രധാന ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. നിരവധി കമന്റുകളാണ് ചിത്രങ്ങള്‍ക്ക് താഴെ വരുന്നത്.
1.
2.
3.
4.
5.