ADVERTISEMENT

ബോളിവുഡിന്റെ ഫാഷൻ ഐക്കൺ തന്നെയാണ് താരസുന്ദരി മലൈക അറോറ. 46 മത്തെ വയസ്സിലും ഫിറ്റ്നസിലും സൗന്ദര്യത്തിലും അതീവ ശ്രദ്ധ പുലർത്തുന്ന മലൈക മറ്റു താരങ്ങൾക്ക് പ്രചോദനമാണ്. താരത്തിന്റെ ക്ലാസ്സി ആൻഡ് ട്രെൻഡി ഫാഷൻ വസ്ത്രങ്ങൾ എക്കാലത്തും വലിയ ചർച്ചയാകാറുണ്ട്.

അടുത്തിടെ കരീന കപൂർ, അമൃത അറോറ, മല്ലിക ഭട്ട്, നടാഷ പൂനവാല എന്നിവർക്കൊപ്പം സമയം ചെലവിടാനെത്തിയ മലൈകയുടെ വസ്ത്രധാരണമാണ് ഫാഷൻ പ്രേമികളുടെ മനം കവർന്നത്. 

ADVERTISEMENT

വൈറ്റ് ക്ലാസി ടോപ്പിനൊപ്പം ഇറ്റാലിയൻ ആഡംബര ഫാഷൻ ബ്രാൻഡായ ഗൂച്ചിയുടെ സ്റ്റാര്‍ പ്രിന്റഡ് കുലോട്ട്സ് ആണ് മലൈക ധരിച്ചത്. ഏകദേശം 1.84 ലക്ഷം രൂപയാണ് ഈ സിൽക് കുലോട്ട്സിന്റെ വില. ചുവപ്പ്, ഓഫ് വൈറ്റ്, നീല എന്നീ നിറങ്ങളുള്ള കുലോട്ട്സ് സിൽക് സാറ്റിനില്‍ തയാറാക്കിയതാണ്.

ഫ്രഞ്ച് ഫാഷൻ ബ്രാന്‍ഡായ ബാലൻസിയാഗയിൽ നിന്നുള്ള സ്നീക്കേഴ്സും മലൈക ധരിച്ചിരുന്നു. ഏകദേശം 42,000 രൂപയാണ് ഇതിന്റെ വില. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT