ADVERTISEMENT

ഓണത്തിന് മാറ്റു കൂട്ടി മലയാള മനോരമ ഫോറം മാള്‍ മലയാളി മങ്ക മത്സരം. 70 പേര്‍ പങ്കെടുത്ത മല്‍സരത്തില്‍ ബിന്ദ്യ ബഷിയെ മലയാളി മങ്കയായി തിരഞ്ഞെടുത്തു. എം.എന്‍ നസ്റിന്‍, എസ്. വൈഷ്ണവി എന്നിവര്‍ റണ്ണറപ്പുമാരായി. നടി ഹണി റോസ് മലയാളി മങ്കയ്ക്ക് കിരീടമണിയിച്ചു. 

ഓണക്കാലത്തിന്റെ ആവേശം വിളിച്ചോതുന്നതായിരുന്ന കൊച്ചി ഫോറം മാളിലെ മലയാളി മങ്ക മത്സരം. വിവിധയിടങ്ങളില്‍ നിന്നുള്ള 70ല്‍ അധികം പേര്‍ മത്സരത്തില്‍ പങ്കെടുത്തു. രണ്ട് റൗണ്ടുകളിലായി നടന്ന മത്സരത്തില്‍ കേരളത്തിന്റെ പരമ്പരാഗത വസ്ത്രങ്ങള്‍ അണിഞ്ഞ് മങ്കമാരെത്തി. മത്സരത്തിനൊടുവില്‍ ആവേശം ഇരട്ടിയാക്കി നടി ഹണിറോസും എത്തിച്ചേര്‍ന്നു. മലയാളി മങ്കയ്ക്ക് ഹണി റോസ് കിരീടമണിയിച്ചു.

ADVERTISEMENT

മലയാള മനോരമയും കൊച്ചി ഫോറം മാളും സംയുക്തമായാണ് ഓണാവേശ പരുപാടി സംഘടിപ്പിക്കുന്നത്. മലയാളി മങ്ക മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയയാള്‍ക്ക് നാല്‍പതിനായിരം രൂപയും അതെ തുകയുടെ ഗിഫ്റ്റ് വൗച്ചറുമാണ് സമ്മാനമായി നല്‍കിയത്. തിരുവോണ ദിനം വരെ വിവിധതരം പരുരപാടികള്‍ ഫോറം മാളില്‍ മലയാള മനോരമ സംഘടിപ്പിക്കുന്നുണ്ട്. 

ADVERTISEMENT
ADVERTISEMENT