Thursday 01 October 2020 12:33 PM IST : By സ്വന്തം ലേഖകൻ

ബോൾഡ് ലുക് മാത്രമല്ല, ട്രഡീഷണൽ സാരിയും മറീനയ്ക്ക് ഇണങ്ങും; മനോഹര വിഡിയോയും ചിത്രങ്ങളും

mareena334444

ബോൾഡ് ആൻഡ് സ്റ്റൈലിഷ് ലുക് മാത്രമല്ല ട്രഡീഷണൽ സാരിയും തനിക്ക് ഇണങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് മലയാളത്തിന്റെ കരുത്തുറ്റ നായിക മറീന മൈക്കിൾ. താരത്തിന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്ന ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ചുവപ്പ് പട്ടുസാരിയിൽ കല്യാണപ്പെണ്ണിനെ പോലെ ഒരുങ്ങിയിരിക്കുകയാണ് മറീന. കറുപ്പ് സാരിയിൽ താരം പങ്കുവച്ച മനോഹര വിഡിയോയും വൈറലായി. 

മലയാള സിനിമയിലെ യുവതാരങ്ങളിൽ ബോൾഡായ മുഖമാണ് നടി മറീന മൈക്കിൾ കുരിശിങ്കലിന്റേത്. നിരവധി സിനിമകളിൽ കുസൃതിക്കാരിയായും തന്റേടിയായും തോന്ന്യാസക്കാരിയായുമൊക്കെ തിളങ്ങിയ മറീന ആരാധകരുടെ ഇഷ്ടതാരം കൂടിയാണ്. 

മുംബൈ ടാക്സി, ഹാപ്പി വെഡിങ്, അമർ അക്ബർ ആന്റണി, ചങ്ക്‌സ് എന്നീ സിനിമകളിൽ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. വിനീത് ശ്രീനിവാസൻ നായകനായ എബിയിലൂടെയാണ് മറീന ആദ്യമായി നായികയാവുന്നത്. ചങ്ക്‌സ് എന്ന സിനിമയിൽ 100 കിലോമീറ്ററിലധികം വേഗതയിൽ ബുള്ളറ്റ് മോട്ടോർസൈക്കിൾ ഓടിച്ച് പ്രശസ്തി നേടിയിരുന്നു.

1.

2.

3.

4. 

Tags:
  • Celebrity Fashion
  • Fashion