ADVERTISEMENT

DIY മാസ്കുകളുടെ മേളമാണ് ഇൻറർനെറ്റിൽ അങ്ങോളമിങ്ങോളം. മാസ്കിനു വന്ന ക്ഷാമം മാറിയപ്പോൾ... വെറൈറ്റി മാസ്കുകളുടെ സോഷ്യൽ മീഡിയ കാമ്പയിനുകൾ സജീവം. മാസ്ക് മാതൃകകളുമായി സെലിബ്രിറ്റികളും, സ്വന്തം കലാവിരുതുകളുമായി ഫോളോവേഴ്സും കട്ടക്ക് കട്ട നിന്നപ്പോൾ മനോഹരമായ ക്യാൻവാസുകളാകുകയാണ് ഓരോ പ്രൊട്ടക്റ്റീവ് മാസ്കും. ചത്തു കിടന്നാലും ചമഞ്ഞു കിടക്കണമെന്നല്ലേ ചൊല്ല് തന്നെ.

സർക്കാരുമായി സഹകരിച്ചു മിക്ക പ്രിയതാരങ്ങളും.. "മുഖമേതായാലും മുഖാവരണം മുഖ്യം " എന്ന ക്യാമ്പയിനിലും അണി നിരക്കുകയാണ്. മോഹൻലാൽ, മഞ്ജു വാരിയർ, കുഞ്ചാക്കോ ബോബൻ, ടോവിനോ തോമസ്, അനു സിതാര, പ്രയാഗ മാർട്ടിൻ  എന്നിവരെല്ലാം മാസ്കണിഞ്ഞുള്ള ഫോട്ടോകൾ പുറത്തു വിട്ടു കഴിഞ്ഞു. ആരാധകരെ മാസ്ക് അണിയാൻ  പ്രേരിപ്പിച്ചു കൊണ്ട്, സണ്ണി ലിയോൺ, സോഹ അലി ഖാൻ, ഉഷ ഉതുപ് തുടങ്ങിയവരും വർണാഭവും ട്രെൻഡിയുമായ മാസ്കണിഞ്ഞു തങ്ങളുടെ ചിത്രം പങ്കു വച്ചു. സാധാരണക്കാർക്കായി ഇവയുടെ ഓൺലൈൻ വില്പനയും സജീവമാണ്. കൊറോണയെ ചെറുക്കാൻ ആരോഗ്യവും സ്റ്റൈലും കൂടിച്ചേരുമ്പോൾ അഭിമാനത്തോടെ തന്നെ, കോറോണക്കാലവും ഫാഷനബിളാക്കാം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT