Wednesday 17 November 2021 11:36 AM IST : By സ്വന്തം ലേഖകൻ

പ്രണയ ജോഡികളായി രാജ്കുമാർ റാവുവും പത്രലേഖയും; വിവാഹവസ്ത്രം ഒരുക്കിയത് സബ്യസാചി, ചിത്രങ്ങൾ

pathrarajkuuuu778

ബോളിവുഡ് താരങ്ങളായ രാജ്കുമാർ റാവുവും നടി പത്രലേഖയും വിവാഹിതരായി. നവംബർ 15ന് ഛണ്ഡീഗണ്ഡിൽ വച്ച് ബംഗാളി ആചാരപ്രകാരമായിരുന്നു വിവാഹം. 11 വർഷത്തെ പ്രണയത്തിനൊടുവിലാണ് രാജ്കുമാറും പത്രലേഖയും ഒരുമിച്ചത്. രാജ്കുമാറിനൊപ്പം ‘സിറ്റി ലൈറ്റ്സ്’ എന്ന സിനിമയിൽ അഭിനയിച്ചാണ് പത്രലേഖ അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് ടെലിവിഷനിലും വെബ്സീരിസുകളിലും തിളങ്ങി.

Rajkumar-rao-patralekhaa-wedding_17d23e2eda5_original-ratio

വിവാഹചിത്രങ്ങൾ ഇരുവരും സോഷ്യൽമീഡിയയിലൂടെ പങ്കുവച്ചു. സബ്യസാചി കോസ്റ്റ്യൂമിലാണ് ഇരുവരും വിവാഹത്തിനെത്തിയത്. പത്രലേഖ ചുവപ്പു ലെഹങ്കയും രാജ്കുമാർ ഓഫ് വൈറ്റ് ഷെർവാണിയുമാണ് ധരിച്ചത്. ചുവപ്പിൽ ഗോൾഡൻ ഡിസൈനുകൾ നിറയുന്ന ലെഹങ്ക ട്രഡീഷണൽ സ്റ്റൈലിലുള്ളതാണ്. സന്തോഷകരമായ ദാമ്പത്യത്തിനുള്ള മന്ത്രങ്ങൾ ദുപ്പട്ടയുടെ ബോർഡ‍റിൽ ആലേഖനം ചെയ്തിരുന്നു. ഓഫ് വൈറ്റ് ഷെർവാണിക്കൊപ്പം റോസ് ഷോളും ചുവപ്പ് ടർബനായിരുന്നു രാജ്കുമാർ ധരിച്ചത്.

1.

2.

3.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion