ADVERTISEMENT

നഗ്നതയുടെ പേരിൽ മംഗൽസൂത്രയുടെ പരസ്യം വിവാദത്തിൽപെട്ടതിനു പിന്നാലെ സെലിബ്രിറ്റി ഡിസൈനർ സബ്യസാചി മുഖർജിയുടെ പുതിയ പരസ്യവും വാർത്തകളിൽ നിറയുന്നു. സബ്യസാചിയുടെ പുതിയ ആഭരണ കലക്‌ഷന്റെ പരസ്യത്തിനാണ് വിമർശനം. മോഡലുകളുടെ ഗൗരവത്തിലുള്ള മുഖഭാവമാണ് ഇത്തവണ ചർച്ചയായത്. 

sabhyahard-face

സബ്യസാചി ആഭരണങ്ങളുടെ 2021 ഓട്ടമൻ–വിന്റർ കലക്‌ഷൻ പരസ്യ ക്യാംപെയ്നിന്റെ ഭാഗമായുള്ള പരസ്യത്തിൽ സാരിയും ആഭരണങ്ങളും അണി‍ഞ്ഞ് തുറിച്ച് നോക്കിനിൽക്കുന്ന മോഡലുകളാണുള്ളത്. ‘എന്താണ് ഇവർക്ക് ഇത്രയും ദുഃഖം?, വേദന കടിച്ചമർത്തിയാണോ പരസ്യത്തിൽ അഭിനയിച്ചത്?, പ്രിയപ്പെട്ട ആരെയെങ്കിലും നഷ്ടപ്പെട്ടവരെയാണോ പരസ്യത്തിൽ അഭിനയിപ്പിച്ചത്? എന്നിങ്ങനെ നീളുന്നു ചോദ്യങ്ങൾ. 

sabya-smilimg-fff
ADVERTISEMENT

ചിത്രം വൈറലായതോടെ മോഡലുകൾ ചിരിക്കുന്ന ചിത്രവും എഡിറ്റ് ചെയ്ത് പ്രചരിക്കുന്നുണ്ട്. ‘വല്ലപ്പോഴും ചിരിക്കൂ... അതിങ്ങനെയാണ് മാറ്റങ്ങൾ വരുത്തുക’ എന്നാണ് എഡിറ്റഡ് ചിത്രങ്ങൾക്കൊപ്പം കുറിച്ചിരിക്കുന്നത്. അതേസമയം മോഡലുകളുടെ ആറ്റിറ്റ്യൂഡിനെ അനുകൂലിച്ചും അഭിനന്ദിച്ചും പിന്തുണയുമായി ചിലരെത്തി. എന്നാല്‍ ഇതെല്ലാം സബ്യസാചിയുടെ മാര്‍ക്കറ്റിങ് തന്ത്രമാണെന്നും പറയുന്നവരുണ്ട്.  

ADVERTISEMENT
ADVERTISEMENT