Tuesday 09 July 2019 02:56 PM IST : By സ്വന്തം ലേഖകൻ

പ്രിയസാരികൾ ഏറെക്കാലം അഴകോടെയിരിക്കും; കഴുകിയുണക്കി സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ!

saree-keeping556787

ഉണക്കി മടക്കി അടുക്കി വച്ചിരിക്കുന്ന സാരികൾ കാണാൻ തന്നെ എന്തൊരു ഭംഗിയാണ്. കൃത്യമായും ശ്രദ്ധയോടു  കൂടിയും പരിപാലിച്ചില്ലെങ്കിൽ പ്രിയപ്പെട്ട സാരികളുടെ ആയുസ്സ് പെട്ടന്നങ്ങ് തീർന്നു പോകും. ലളിതമായ ചില കാര്യങ്ങൾ മനസ്സിലാക്കുകയും പ്രാവർത്തികമാക്കുകയും ചെയ്താൽ നിങ്ങളുടെ പ്രിയസാരികൾ ഏറെക്കാലം അഴകോടെയിരിക്കും. സാരികൾ കഴുകുമ്പോഴും  ഉണക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

∙ കോട്ടൻ സാരികൾ കഴുകുന്നതിനു 15 മിനിറ്റ് മുൻപേ ഉപ്പു ചേർത്ത ചെറുചൂടുവെള്ളത്തിൽ മുക്കി വയ്ക്കാം. സാരിയുടെ തിളക്കവും നിറവും  നിലനിർത്താ ൻ ഇത് സഹായിക്കും.

∙ സാരി കഴുകാൻ കടുപ്പം കുറഞ്ഞ ഡിറ്റർജന്റ് വേണം തിരഞ്ഞെടുക്കാൻ. നിത്യവും ഉപയോഗിക്കുന്ന സാരികൾ കൈകൾ കൊണ്ടു കഴുകിയാൽ മതി. സാരിയുടെ താഴെയുള്ള ബോർഡര്‍ മാത്രം ആവശ്യമെങ്കിൽ ബ്രഷ് ഉപയോഗിച്ച് ഉരസി കഴുകാം.

∙ സാരിയുടെ മെറ്റീരിയൽ ഏതുമാകട്ടെ ഉണക്കുമ്പോൾ സൂര്യപ്രകാശം നേരിട്ട് വീഴാത്ത രീതിയിൽ വേണം വിരിച്ചിടാൻ.

∙ഡ്രൈ വാഷ് സാരികൾ ഉപയോഗ ശേഷം ഇളവെയിലും കാറ്റും കൊള്ളിച്ച്  പേപ്പറിൽ പൊതിഞ്ഞ് സൂക്ഷിക്കാം

∙ഡ്രൈവാഷ് സാരികളിൽ ക റികളുടെ കറ പറ്റിയാൽ  ആ ഭാഗം മാത്രം ഐസ്ക്യൂബ് അടങ്ങിയ തണുത്ത വെള്ളത്തിൽ കഴുകിയെടുക്കണം.

∙സാരികളിൽ ഗാഢമായ കറയാണെങ്കിൽ ആ ഭാഗത്ത് വെള്ള നിറത്തിലുള്ള ടൂത്ത്പേസ്റ്റ് പുരട്ടുക. കറയുള്ള ഭാഗത്ത് ഇരുവശങ്ങളിലും പുരട്ടണം.  മൂന്നോ നാലോ ദിവസം ഉണങ്ങാൻ അനുവദിക്കാം. പിന്നീട്  തണുത്ത വെള്ളത്തിൽ ക ഴുകിയെടുത്താൽ കറ അപ്രത്യക്ഷമാകും.

∙ സീക്വൻസ് വർക്കുള്ള സാരികൾ ചുരുട്ടിയിടരുത്. ഇവ തമ്മിലുരഞ്ഞ് ഡിസൈൻ ഭംഗി നഷ്ടമാകും.

∙സിൽക് സാരികൾ പ്ലാസ്റ്റിക് കവറുകളിൽ സൂക്ഷിക്കാതിരിക്കുക. പെട്ടെന്ന് പൂപ്പൽ പിടിക്കും.

∙കോട്ടൻ സാരികളിലെ പശ കളയാൻ അരമണിക്കൂർ തണുത്ത വെള്ളത്തിൽ മുക്കി വച്ച് മെഷീൻവാഷോ ഹാൻഡ് വാഷോ ചെയ്യാം.

∙ അര ബക്കറ്റ് വെള്ളത്തിൽ അരകപ്പ് വിനാഗിരി ചേർത്ത് 30 മിനിറ്റ് പശയുള്ള സാരികൾ മുക്കി വെക്കാം. പശ മാറി കിട്ടും.

Tags:
  • Fashion Tips
  • Fashion