Monday 06 December 2021 12:21 PM IST : By സ്വന്തം ലേഖകൻ

ഇലകളുടെ ഡിസൈനിൽ ശിൽപയുടെ ‘ഗോ ഗ്രീന്‍’ ഔട്‍ഫിറ്റ്; ഫാഷൻ പ്രേമികളെ വിസ്മയിപ്പിച്ച് താരസുന്ദരി, ചിത്രങ്ങൾ

shilppp6548bjshwewyyyy

ഫിറ്റ്നസിന്റെ കാര്യത്തിലും വസ്ത്രധാരണത്തിലും അതീവ ശ്രദ്ധ ചെലുത്തുന്ന താരമാണ് ബോളിവുഡ് സുന്ദരി ശില്പ ഷെട്ടി. ശിൽപയുടെ ബ്യൂട്ടി, ഡയറ്റ് ടിപ്സ്, ഫിറ്റ്നസ് വിഡിയോകൾ എന്നിവയ്ക്ക് ലോകം മുഴുവൻ ആരാധകരുണ്ട്. കഴിഞ്ഞ ദിവസം താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. ശില്‍പ ധരിച്ച ഗ്രീൻ ഔട്‍ഫിറ്റാണ് ശ്രദ്ധിക്കപ്പെട്ടത്.

ഇലകളുടെ എംബെല്ലിഷ്മെന്റ് ഉള്ള കറുപ്പ് ടർട്ടിൽ നെക് ഗൗൺ ആണ് ശിൽപ ധരിച്ചത്. ബീഡഡ് സ്ലീവ് ആണ് ഈ വൺ ഷോൾഡർ ഡ്രസ്സിന്റേത്. ‘ഗോ ഗ്രീൻ’ എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് ശിൽപ കുറിച്ചത്. ഡിസൈൻ ജീൻ ലൂയിസ് സബാജിയാണ് ശിൽപയുടെ ഗൗൺ ഡിസൈൻ ചെയ്തത്. മോഹിത് റായിയും ശുബി കുമാറുമാണ് സ്റ്റൈൽ ചെയ്തത്. ചിത്രങ്ങൾ കാണാം; 

1.

2.

3.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion