Wednesday 01 August 2018 11:43 AM IST : By സ്വന്തം ലേഖകൻ

‘ഇതെന്താ വിജയ് ലുങ്കിയോ?’; വിജയ് ദേവരകൊണ്ടയുടെ പുതിയ സ്റ്റൈലിൽ മയങ്ങി പ്രേക്ഷകർ–ചിത്രങ്ങൾ

vijay-cover

എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ഇപ്പോൾ വിജയ് ദേവരകൊണ്ട മയമാണ്. തെന്നിന്ത്യൻ സിനിമയ്ക്കും ആരാധകർക്കും അത്രമേൽ പ്രിയപ്പെട്ടവനായിക്കഴിഞ്ഞു ഈ ‘അർജുൻ റെഡ്ഡി’.

തന്റെ ഏറ്റവും പുതിയ ചിത്രമായ ഗീതാ ഗോവിന്ദത്തിന്റെ ഓഡിയോ ലോഞ്ചിൽ പങ്കെടുക്കാനെത്തിയ വിജയ്‍യെ കണ്ട ആരാധകർ ആദ്യമൊന്നമ്പരന്നു. മലയാളികളുടെ ലുങ്കിയെ അനുസ്മരിപ്പിക്കുന്ന വേഷവും അണിഞ്ഞ് വെറൈറ്റി ലുക്കിലായിരുന്നു പ്രേക്ഷകരുടെ പ്രിയനായകൻ എത്തിയത്. ചടങ്ങിലെ മുഖ്യാതിഥിയായ അല്ലു അർജുൻ ഉൾപ്പെടെയുള്ള താരങ്ങൾ കോട്ടും സ്യൂട്ടും അണിഞ്ഞെത്തിയപ്പോഴായിരുന്നു വിജയ്‍യുടെ ഈ വേറിട്ട ‘സ്റ്റൈൽ മന്ത്ര.’ എന്തായാലും വിജയ്‍യുടെ പുതിയ ലുക്ക് ആരാധകർക്ക് നന്നായി ബോധിച്ചു എന്നു തന്നെ പറയാം.

വിജയ് ദേവരകൊണ്ട–റശ്മിക മന്ദന എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പരശുറാം ഒരുക്കുന്ന റൊമാന്റിക്ക് കോമഡിയാണ് ഗീതാ ഗോവിന്ദം. ചിത്രത്തിന്റെ ട്രെയിലറും ഗാനങ്ങളും ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. ഗോപി സുന്ദറാണ് ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

ചിത്രങ്ങൾ കാണാം;

1.

vijay-5

2.

vijay-4

3.

vijay-3

4.

vijay-6

5.

vijay-2

6.

vijay-1