മഞ്ഞ നിറത്തിലുള്ള ഡിസൈനര്‍ ലെഹങ്കയില്‍ അതിമനോഹരിയായി ബോളിവുഡ് താരം മാധുരി ദീക്ഷിത്. വൈറ്റ് സ്വീക്കന്‍സുകളും ത്രെഡ് വര്‍ക്കുകളും മുത്തുകളും പതിപ്പിച്ച ബ്ലൗസും ഷോളുമാണ് സ്കര്‍ട്ടിനൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലും അതീവ സുന്ദരിയാണ് താരം.
മാധുരിയുടെ പാര്‍ട്ടിവെയര്‍ ഇതിനോടകം ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടി. മുത്തുകളും കല്ലുകളും പതിപ്പിച്ച ഹെവി ആഭരണങ്ങളാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ക്ക് നിരവധിപേരാണ് കമന്റ് ഇട്ടത്. ബ്യൂട്ടി, സ്വീറ്റി, എലഗന്റ് എന്നൊക്കെയാണ് ആരാധകന്‍ കുറിച്ചത്. ചിത്രങ്ങള്‍ കാണാം..
1.

2.

3.

4.