Monday 21 June 2021 05:00 PM IST : By സ്വന്തം ലേഖകൻ

സൂര്യവെളിച്ചം കണ്ണെറിഞ്ഞ പോലെ...; പുത്തൻ നിറങ്ങളിൽ മനം മയക്കും പാർട്ടി വെയർ, മനോഹര ചിത്രങ്ങൾ

fass4322222

Colour : Quiet Wave

_BAP0647

പച്ച നിറത്തിന്റെ നിറഭേദമാണിത്. മനസ്സിന് സുഖം പകരുന്ന ഈ വര്‍ണമാണ് 2021 ലെ ഒരു ട്രെൻഡി ഷേ‍ഡ്. മിറർ വർക് ചെയ്ത സീ ത്രൂ നെറ്റ് ഓവർ ലേ ക്രോപ് ടോപ്. ഒപ്പം ഫ്ലെയേർഡ് സ്ട്രെയ്റ്റ് പാന്റ്സ്.

Colour : Lemon Sherbet

_BAP0492

സൂര്യവെളിച്ചം കണ്ണെറിഞ്ഞ പോലെ ഒരു നിറം. പ്രതീക്ഷയും സന്തോഷവും ഒളിവീശുന്ന നാളേക്കായി... ഹെവി പഫ് സ്ലീവ് ഷോർട് ഷ്രഗ് വിത് സ്ലിപ് ടോപ്. ഒപ്പം ഫ്ലെയേർഡ് ബെൽറ്റഡ് പാന്റ്സ്.

Colour : A I Aqua

_BAP0255

5ജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ ഐ)... ടെക് യുഗത്തിന്റെ നിറമാണ് എ ഐ അക്വ. ബനാറസി സ്ലിപ് ക്രോപ് ടോപ്പിനൊപ്പം എംബളിഷ്‍ഡ് കേപ്. കർവ്ഡ് റാപ് ഹെംലൈനുള്ള സ്ലിറ്റ് ബോട്ടം.

Colour: Good Grey

_BAP0593

മിനിമലിസ്റ്റിക് ബട്ട് സ്ട്രോങ്. ഗുഡ് ഗ്രേയുടെ ‘ഗുഡ് ’ പോയിന്റും അതാണ് ദുപ്പട്ട പോൽ തോന്നിക്കും കൗൾ നെക് ഓവർലേ ക്രോപ് ടോപ്. ഒപ്പം സ്ട്രെയ്റ്റ് ബോട്ടം.

ഫോട്ടോ: ബേസിൽ പൗലോ, മോഡൽ: മീനു ജോയ്, കോസ്റ്റ്യൂംസ്: ആകൃതി, ദ് ഡിസൈനർ സ്റ്റുഡിയോ, വടകര. കോർഡിനേഷൻ: പുഷ്പ മാത്യു

Tags:
  • Vanitha Fashion
  • Fashion